കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഞായറാഴ്ച്ചയ്ക്കുള്ളില്‍


6, May, 2026
Updated on 6, May, 2026 41


തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഞായറാഴ്ച്ച യ്ക്കു ള്ളില്‍ നടത്താനുള്ള നീക്കവുമായി ഹൈക്കമാന്‍ഡ്. യുഡിഎഫ് മിന്നും വിജയം നേടിയ പശ്ചാത്തലത്തില്‍ അതിവേ ഗത്തില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കണ മെന്നുള്ള നിര്‍ദേശമാണ് രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിന് നല്കിയിരിക്കുന്നത്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും നിരീക്ഷകരായി ഇന്ന് കേരളത്തിലെത്തും. എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം നാളെ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്കും. തുടര്‍ന്നു വേഗത്തില്‍ മുഖ്യമ ന്ത്രിയെ പ്രഖ്യാപിക്കാനുള്ള സജീവ നീക്കങ്ങളാണ് നടക്കുന്നത്.എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമ ന്ത്രി പദവിയിലേക്കുളള ചരടുവ ലിയില്‍ സജീവമായി രംഗത്തുള്ളത്. കൊച്ചിയിലും വയനാട്ടിലും വി.ഡി സതീശനുവേണ്ടി അതിശക്തമായി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.ഇതിനിടെ കോണ്‍ഗ്രസിലെ മന്ത്രിമാ രെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമയാി നടക്കുന്നുണ്ട്. പ്രാദേശീക സാമുദായിക സംതുലിതാവസ്ഥ പാലിച്ചുകൊണ്ട് മന്ത്രമാരെ നിശ്ചയിക്കാനുള നീക്കമാണ് സജീവമായി തുടരുന്നത്.




















Feedback and suggestions