തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ ഓഫിസർ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി നിയമനം റദ്ദാക്കി


13, May, 2026
Updated on 13, May, 2026 0


തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ ഓഫിസർ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി നിയമനം റദ്ദാക്കി. ജ്യോത്സ്യൻ റിക്കി റഥൻ പണ്ഡിറ്റ് വെട്രിവേലിനെ നിയമിച്ച ഉത്തരവാണ് റദ്ദാക്കിയത്.ഇന്ന് സഭയില്‍ നിയമനത്തിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് നടപടി. മുഖ്യമന്ത്രിയുടെ ഓഫീസർ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആയിട്ടാണ് അദ്ദേഹത്തെ നിയമിച്ചിരുന്നത്. തമിഴ്‌നാട് സർക്കാർ ഇന്നലെയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്.വിജയ്‌യുടെ ജ്യോതിഷിയായി അറിയപ്പെടുന്ന വെട്രിവേലിനെ നേരത്തെ ടിവികെയുടെ വക്താക്കളില്‍ ഒരാളായി നിയമിച്ചിരുന്നു.ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവ് പ്രകാരം, ചുമതലയേല്‍ക്കുന്ന തീയതി മുതല്‍ റിക്കി വെട്രിവേല്‍ മുഖ്യമന്ത്രിയുടെ ഒഎസ്ഡി (പൊളിറ്റിക്കല്‍) ആയി നിയമിതനായി. അദ്ദേഹത്തിന്റെ സേവന നിബന്ധനകളും വ്യവസ്ഥകളും പിന്നീട് പ്രത്യേകം അറിയിക്കുമെന്ന് പ്രിൻസിപ്പല്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.അതേസമയം തമിഴ്‌നാട് നിയമസഭയില്‍ നടന്ന കനത്ത രാഷ്ട്രീയ പോരാട്ടത്തിനൊടുവില്‍ മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചു. സഭയിലെ 144 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ ഭൂരിപക്ഷം ഉറപ്പാക്കിയത്. ടിവികെയുടെയും സഖ്യകക്ഷികളുടെയും 120 വോട്ടുകള്‍ക്ക് പുറമെ എഐഎഡിഎംകെയിലെ വിമത വിഭാഗത്തിന്റെയും പിന്തുണ സർക്കാരിന് ലഭിച്ചു. 22 പേർ സർക്കാരിനെതിരെ വോട്ട് ചെയ്തപ്പോള്‍ അഞ്ച് പേർ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുൻപ് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ എംഎല്‍എമാർ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. "ഞങ്ങള്‍ സഭ വിടുന്നതോടെ നിങ്ങള്‍ക്ക് ഭൂരിപക്ഷം ലഭിക്കും, അത് വെച്ച്‌ നന്നായി ഭരിക്കുക" എന്ന് ഉദയനിധി സ്റ്റാലിൻ പരിഹസിച്ചു. തങ്ങളുടെ സഖ്യകക്ഷികളെ വിജയ് റാഞ്ചിയെന്നും അദ്ദേഹം ആരോപിച്ചു.












Feedback and suggestions