17, May, 2026
Updated on 17, May, 2026 5
വാഷിംഗ്ടൺ : ഇറാനെതിരെ അമേരിക്ക വീണ്ടും ശക്തമായ ആക്രമണങ്ങൾക്ക് ഒരുങ്ങുന്നതായി സൂചന. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. "ഇത് കൊടുങ്കാറ്റിന് മുൻപുള്ള ശാന്തതയായിരുന്നു" എന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ഒരു ചിത്രം ട്രംപ് പങ്കുവെച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച ഈ ചിത്രം മിഡിൽ ഈസ്റ്റിൽ വീണ്ടും ഒരു വലിയ സൈനിക നീക്കത്തിന് അമേരിക്ക ഒരുങ്ങുന്നു എന്നതിൻ്റെ വ്യക്തമായ സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.മേക് അമേരിക്ക ഗ്രേറ്റ് എഗൈൻ’ തൊപ്പി ധരിച്ച ട്രംപും യു.എസ് നേവി അഡ്മിറലും ഒരു യുദ്ധക്കപ്പലിൽ നിൽക്കുന്ന ചിത്രമാണ് ട്രംപ് പങ്കുവെച്ചിട്ടുള്ളത്. കപ്പലിന് ചുറ്റും ആഞ്ഞടിക്കുന്ന തിരമാലകളും മിന്നൽപ്പിണരുകളുമുള്ള വന്യമായ കടൽ അന്തരീക്ഷമാണുള്ളത്. കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത’; ഇറാന് മുന്നറിയിപ്പുമായി ട്രംപ് ; വീണ്ടും സംഘർഷത്തിലേക്കെന്ന് സൂചന