മോദി ഒരു വർഷത്തിനുള്ളിൽ അധികാരത്തിൽ നിന്ന് പുറത്താകും; പ്രവചനവുമായി രാഹുൽ ഗാന്ധി


4, June, 2026
Updated on 4, June, 2026 3




പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വർഷത്തിനുള്ളിൽ അധികാരത്തിൽ നിന്ന് പുറത്താകുമെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അവകാശപ്പെട്ടു. ന്യൂഡൽഹിയിലെ ഇന്ദിര ഭവനിൽ ആദിവാസി കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന ഒരു "സാമ്പത്തിക സുനാമി" രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിടുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.ഒരിക്കൽ മോദി നിയന്ത്രിച്ചിരുന്ന സംവിധാനങ്ങൾ ഇപ്പോൾ തകരുകയാണെന്നും, പ്രധാനമന്ത്രിയെയും ക്യാബിനറ്റ് അംഗങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ തനിക്ക് ലഭിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷൻ, രഹസ്യാന്വേഷണ വിഭാഗം, ഉന്നത നീതിന്യായ വ്യവസ്ഥ എന്നിവയിലുള്ളവർ ഇപ്പോൾ സർക്കാരിനെതിരെ ശബ്ദമുയർത്തുന്നുണ്ടെന്നും, ഇവർ തനിക്ക് രഹസ്യവിവരങ്ങൾ കൈമാറുന്നുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.വിലക്കയറ്റം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ വരാനിരിക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കം മാത്രമാണെന്നും, രാജ്യം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുസമ്മർദ്ദം വർദ്ധിക്കുന്ന സാഹചര്യത്തിൽ, തങ്ങളുടെ നിലപാടുകൾ തുടരുകയാണെങ്കിൽ ഭരണകൂടം വലിയ അപകടത്തിലാകുമെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. പൊതുജനരോഷത്തെ അടിച്ചമർത്താൻ സർക്കാർ അടിയന്തരാവസ്ഥ പോലുള്ള നടപടികളിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.താൻ പ്രധാനമന്ത്രിയെ കാണുമ്പോൾ, അദ്ദേഹത്തിന് തങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാമെന്ന് ബോധ്യപ്പെടാറുണ്ടെന്നും, താൻ നിയന്ത്രിച്ചിരുന്ന വ്യവസ്ഥിതി തകർന്നു തുടങ്ങിയെന്ന് മോദിക്ക് നന്നായി അറിയാമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
















Feedback and suggestions