മാക്രോണുമായി കൂടിക്കാഴ്ച, സ്ലൊവാക്യയിലേക്ക് ചരിത്രയാത്ര, ട്രംപുമായും ചർച്ച! യൂറോപ്യൻ മണ്ണിൽ കരുത്ത് കാട്ടാൻ മോദി


14, June, 2026
Updated on 14, June, 2026 4



രണ്ട് യൂറോപ്യൻ രാജ്യങ്ങളിലെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിഫ്രാൻസിലെത്തി. ഒരാഴ്ച നീണ്ടുനിൽക്കുന്ന വിദേശപര്യടനത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ്പ്രധാനമന്ത്രി ഫ്രാൻസിലെ നീസ് (Nice) നഗരത്തിൽ വിമാനമിറങ്ങിയത്. വിമാനത്താവളത്തിൽ ഫ്രഞ്ച്ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വൻ വരവേൽപ്പാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. ഫ്രഞ്ച് വിദ്യാഭ്യാസമന്ത്രി എദ്വേർ ഗെഫ്രെ, ഉന്നത വിദ്യാഭ്യാസ-ഗവേഷണ-ബഹിരാകാശ മന്ത്രി ഫിലിപ്പ് ബാപ്റ്റിസ്റ്റ്, ഇന്ത്യയിലെ ഫ്രാൻസിന്റെ അംബാസഡർ തിയറി മാതു എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഫ്രഞ്ച് മണ്ണിൽമോദിക്ക് ലഭിച്ച ഗംഭീര സ്വീകരണത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽതരംഗമായി മാറിക്കഴിഞ്ഞു




Feedback and suggestions