22, June, 2026
Updated on 22, June, 2026 2
തിരുവനന്തപുരം : പി.എം. ശ്രീ പദ്ധതിക്കെതിരെ എ.ഐ.എസ്.എഫ്., എ.ഐ.വൈ.എഫ്. സംഘടനകൾ നടത്തിയ നിയമസഭാ മാർച്ചിൽ പോലീസ് മലിനജലം ഉപയോഗിച്ച് ജലപീരങ്കി പ്രയോഗിച്ചെന്ന് പ്രതിപക്ഷം സഭയിൽ ആരോപിച്ചു. സമരത്തിൽ പങ്കെടുത്ത പെൺകുട്ടികളുടെ ചുരിദാറിന്റെ നിറം വരെ മാറക്കക്കവിധം മോശം വെള്ളമാണ് ഉപയോഗിച്ചതെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത കെ. രാജൻ ചൂണ്ടിക്കാട്ടി. ജലപീരങ്കിയിൽ നിറച്ച മലിനജലമടങ്ങിയ കുപ്പിയുമായി സഭയിലെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പകർച്ചവ്യാധി പടരുന്ന സാഹചര്യത്തിൽ പോലീസ് നടത്തിയ ഈ പ്രവർത്തിയെ ഗൗരവമായി കാണണമെന്ന് ആവശ്യപ്പെട്ടു.ഇതേക്കുറിച്ച് പ്രതികരിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ആദ്യമായിട്ടല്ലല്ലോ ജലപീരങ്കി പ്രയോഗമെന്നും എന്നാൽ മനഃപൂർവ്വം മലിനജലം ഉപയോഗിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ജലപീരങ്കിക്ക് ഉപയോഗിച്ച വെള്ളം ലാബിൽ അയച്ച് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. താനും മുൻപ് ജലപീരങ്കി നേരിട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ സ്പീക്കർ, ലാബ് പരിശോധനാ ഫലം വന്ന ശേഷം വിഷയം തുടർന്ന് ചർച്ച ചെയ്യാമെന്ന് അറിയിച്ചതോടെയാണ് തർക്കത്തിന് താൽക്കാലിക പരിഹാരമായത്. എം.ആർ. ബൈജു മുൻകാല രക്ഷാപ്രവർത്തനങ്ങൾ സഭയെ ഓർമ്മിപ്പിക്കുകയും ചെയ്തു.