23, June, 2026
Updated on 23, June, 2026 65
സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി സ്ഥാപിക്കുന്ന ഡിസ്കൗണ്ട് ബോർഡുകൾക്ക് വിലക്കേർപ്പെടുത്തിയ ഡ്രഗ്സ് കൺട്രോളറുടെ സർക്കുലർ ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് മെഡിക്കൽ ഷോപ്പ് ഉടമകൾക്ക് തിരിച്ചടിയായ ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ബോർഡുകൾക്ക് വിലക്കേർപ്പെടുത്തിയെങ്കിലും മെഡിക്കൽ ഷോപ്പുകൾക്ക് വിലക്കുറവിൽ മരുന്നുകൾ വിൽക്കുന്നതിന് യാതൊരുവിധ തടസവുമില്ലെന്നും കോടതി പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. മരുന്നുകൾക്ക് ഡിസ്കൗണ്ട് നൽകാം, എന്നാൽ അത് വലിയ ബോർഡുകൾ സ്ഥാപിച്ച് പരസ്യപ്പെടുത്തരുതെന്നാണ് കോടതി ഉത്തരവ്.