ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം


24, June, 2026
Updated on 24, June, 2026 3



ന്യൂഡൽഹി /ധാക്ക: ഭാരതത്തിന്റെ കിഴക്കൻ അതിർത്തിയെ പൂർണ്ണമായും ചൈനീസ് നിരീക്ഷണത്തിലാക്കാൻ ലക്ഷ്യമിട്ട്, കമ്മ്യൂണിസ്റ്റ് രാജ്യവുമായി വൻ സൈനിക പ്രതിരോധ ഇടപാടിനൊരുങ്ങി അയൽരാജ്യമായ ബംഗ്ലാദേശ്. റിപ്പോർട്ടുകൾ പ്രകാരം, തരീഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് സർക്കാർ ചൈനയിൽ നിന്ന് 24 അത്യാധുനിക ജെ-10 സിഇ (J-10CE) പോർവിമാനങ്ങൾ വാങ്ങാനുള്ള നീക്കങ്ങൾ അതിവേഗം മുന്നോട്ട് കൊണ്ടുപോകുകയാണ്. ഈ ആഴ്ച ബംഗ്ലാദേശ് പ്രധാനമന്ത്രി നടത്തുന്ന ചൈനീസ് സന്ദർശന വേളയിൽ ഈ ആയുധ ഇടപാടിന്റെ അന്തിമ രൂപരേഖ തയ്യാറാക്കുമെന്നും വരും ഓഗസ്റ്റോടെ കരാറിൽ ഔദ്യോഗികമായി ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നുമാണ് സൂചന. തങ്ങളുടെ 'ഫോഴ്‌സസ് ഗോൾ 2030' പ്രതിരോധ നവീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കമെന്ന് ബംഗ്ലാദേശ് അവകാശപ്പെടുന്നുണ്ടെങ്കിലും, ഭാരതത്തെ ചുറ്റിപ്പറ്റി ചൈന നെയ്യുന്ന 'മുത്തുമാല തന്ത്രത്തിന്റെ' (String of Pearls) ഭാഗമായാണ് ദേശീയ സുരക്ഷാ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.





Feedback and suggestions