ആഗോള ശാസ്ത്രലോകത്തെ ഞെട്ടിച്ച് ഇന്ത്യ; വൈദ്യുതിയില്ലാതെ ആണവചൂടിൽ നിന്നും ‘ഹൈഡ്രജൻ’ ഉൽപ്പാദിപ്പിച്ചു, കൽപ്പാക്കത്ത് ലോകത്തെ ആദ്യ ചരിത്ര നേട്ടം


28, June, 2026
Updated on 28, June, 2026 5


ആഗോള ബഹിരാകാശ-ശാസ്ത്ര രംഗത്ത് വീണ്ടുമൊരു വിപ്ലവകരമായ കുതിച്ചുചാട്ടവുമായി ഭാരതം. ലോകത്ത് ഇന്നേവരെ ഒരു രാജ്യവും കൈവരിക്കാത്ത സമാനതകളില്ലാത്ത നേട്ടമാണ് തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ചിലെ (IGCAR) ഇന്ത്യൻ ശാസ്ത്രജ്ഞർ സ്വന്തമാക്കിയത്. സാധാരണ ഗതിയിൽ വൻതോതിൽ വൈദ്യുതി ഉപയോഗിച്ച് മാത്രം വെള്ളത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന 'ഹൈഡ്രജൻ' ഇന്ധനം, ഒരു ആണവ റിയാക്ടറിൽ നിന്നുള്ള നേരിട്ടുള്ള 'താപം' (Heat) മാത്രം ഉപയോഗിച്ച് ഉൽപ്പാദിപ്പിച്ചാണ് ഇന്ത്യ ലോകത്തെ അമ്പരപ്പിച്ചത്. 2026 ജൂൺ 26-ന് രാജ്യത്തിന്റെ ആണവോർജ്ജ വകുപ്പ് (DAE) കൽപ്പാക്കത്ത് ലോകത്തെ ആദ്യത്തെ ഇത്തരത്തിലുള്ള ഹൈഡ്രജൻ ഉൽപ്പാദന പ്ലാന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഈ ചരിത്ര നേട്ടത്തിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ ആഗോള ശാസ്ത്രലോകവും സോഷ്യൽ മീഡിയയും ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് വലിയ രീതിയിലുള്ള കൈയടിയാണ് നൽകുന്നത്.





Feedback and suggestions