മോദി-ട്രംപ് സൗഹൃദം ലോകം അസൂയയോടെ കാണുന്നു; ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്?


30, June, 2026
Updated on 30, June, 2026 3


പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം ഡിസംബറിൽ അമേരിക്ക സന്ദർശിക്കുമെന്ന് ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ അറിയിച്ചു. ഡിസംബർ 14, 15 തീയതികളിൽ ഫ്ലോറിഡയിലെ മിയാമിയിൽ വെച്ച് നടക്കുന്ന ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി അമേരിക്കയിലെത്തുന്നത്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് ഈ സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ആത്മബന്ധം ലോകരാജ്യങ്ങൾ അസൂയയോടെയാണ് നോക്കിക്കാണുന്നതെന്നും, അടുത്ത വർഷം പ്രസിഡന്റ് ട്രംപ് ഇന്ത്യ സന്ദർശിക്കാൻ സാധ്യതയുണ്ടെന്നും സ്ഥാനപതി വ്യക്തമാക്കി.ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടക്കാല വ്യാപാര കരാർ ഉടൻ തന്നെ അന്തിമഘട്ടത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കൻ വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറിന്റെ നേതൃത്വത്തിൽ ഇതിനായുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. പസിഫിക് മേഖലയിലെ സുരക്ഷ ചർച്ച ചെയ്യുന്നതിനായി ഫിലിപ്പീൻസിൽ നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിയും ഏറെ നിർണായകമാകും. മോദിയും ട്രംപും തമ്മിലുള്ള ബന്ധം ഇപ്പോൾ മുൻപത്തേക്കാൾ കൂടുതൽ കരുത്താർജിച്ചിട്ടുണ്ടെന്നും, ഇന്ത്യയുടെ വളർച്ചയിലും നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിലും ഡോണൾഡ് ട്രംപ് അങ്ങേയറ്റം സന്തുഷ്ടനാണെന്നും യുഎസ്ഐഎസ്പിഎഫ് ഉപദേഷ്ടാവ് അൽ മേസണും കൂട്ടിച്ചേർത്തു.




Feedback and suggestions