അമേരിക്കയിലെ ഏറ്റവും സുരക്ഷിതമായ വിമാനത്താവളമായി DFW, 20 വർഷത്തെ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം


26, July, 2026
Updated on 26, July, 2026 3


ഡാലസ്: അമേരിക്കയിലെ ഏറ്റവും സുരക്ഷിതമായ വിമാനത്താവളമായി ഡാലസ്–ഫോർട്ട് വർത്ത് അന്താരാഷ്ട്ര വിമാനത്താവളം (DFW) തിരഞ്ഞെടുക്കപ്പെട്ടതായി പുതിയ പഠനം. സാൻ ആന്റോണിയോ ആസ്ഥാനമായുള്ള George Salinas Injury Lawyers നടത്തിയ പഠനത്തിന്റെ ഫലമാണ് Travel + Leisure പ്രസിദ്ധീകരിച്ചത്.ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA), നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) എന്നിവയുടെ കഴിഞ്ഞ 20 വർഷത്തെ വിമാനാപകട വിവരങ്ങൾ, കാലാവസ്ഥാ സാഹചര്യങ്ങൾ, വന്യജീവികളുമായുള്ള കൂട്ടിയിടികൾ (wildlife strikes) തുടങ്ങിയ ഘടകങ്ങൾ വിശകലനം ചെയ്താണ് സുരക്ഷാ റാങ്കിംഗ് തയ്യാറാക്കിയത്.പഠനപ്രകാരം, ഒരു ദശലക്ഷം വിമാന സർവീസിന് വെറും മൂന്ന് അപകടങ്ങൾ മാത്രമാണ് DFWയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കൂടാതെ, വർഷത്തിൽ ശരാശരി ഒരു മഞ്ഞുവീഴ്ച ദിനം മാത്രമുള്ളതിനാൽ പ്രതികൂല കാലാവസ്ഥ മൂലമുള്ള അപകടസാധ്യതയും വളരെ കുറവാണ്. വിമാനങ്ങളും വന്യജീവികളും തമ്മിലുള്ള കൂട്ടിയിടികളിൽ 2.1 ശതമാനം മാത്രമാണ് ഗുരുതര നാശനഷ്ടമുണ്ടാക്കിയത്, ഇതും വിമാനത്താവളത്തിന്റെ ഉയർന്ന സുരക്ഷാ നിലവാരത്തിന് കാരണമായി.




Feedback and suggestions