അത്തം പിറക്കുന്നതോടെ മലയാളിയുടെ മനസ്സിൽ വിരിയുന്നത് ഐശ്വര്യത്തിന്റെയും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും നാളുകളാണ്. മഹാബലി തമ്പുരാനെ വരവേൽക്കാൻ നാടും നഗരവും ഒരുപോലെ പൂക്കളങ്ങളാലും ഓണപ്പാട്ടുകളാലും ഒരുങ്ങുന്ന ഈ സുദിനം പത്തുനാൾ നീളുന്ന ഓണാഘോഷങ്ങളുടെ മനോഹരമായ തുടക്കമാണ്.തൃക്കാക്കരയപ്പനെ പൂക്കളത്തിൽ എഴുന്നള്ളിച്ചിരുത്തുന്നു എന്ന സങ്കൽപ്പത്തിലാണ് അത്തം മുതൽ തിരുവോണം വരെ നാം അത്തപ്പൂക്കളമിടുന്നത്. ആദ്യ ദിനങ്ങളായ അത്തം, ചിത്തിര, ചോതി നാളുകളിൽ ചാണകം മെഴുകിയ തറയിൽ തുമ്പപ്പൂവ് കൊണ്ട് ലളിതമായി ആരംഭിക്കുന്ന പൂക്കളം, പത്താം നാളിലേക്ക് അടുക്കുന്തോറും വിവധതരം പൂക്കളാൽ കൂടുതൽ മനോഹരവും വലുതുമായി മാറുന്നു.
ഈ വിശേഷദിനത്തിൽ പ്രിയപ്പെട്ടവർക്ക് അയക്കാനും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനും അനുയോജ്യമായ ചില ആശംസകൾ:
പൂവേ പൊലി പൂവേ പൊലി... അത്തം നാളിന്റെ നന്മയും മാധുര്യവും നിറഞ്ഞ ആശംസകൾ! ഈ ഓണക്കാലം നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറയ്ക്കട്ടെ."തുമ്പപ്പൂവും തുളസിപ്പൂവും നിലവിളക്കിന്റെ വെളിച്ചവും... മനസ്സിൽ ഓണഓർമ്മകൾ ഉണർത്തുന്ന അത്തം പിറന്നു. ഏവർക്കും ഹൃദയം നിറഞ്ഞ അത്ത ദിനാശംസകൾ!"അത്തം പിറന്നു, ഓണം വരവായി... പൂക്കളത്തിൽ ഓരോ പൂവും ചേരുന്നതുപോലെ നമ്മുടെ ജീവിതത്തിലും സ്നേഹവും ഒരുമയും നിറയട്ടെ!"മനസ്സിൽ തുമ്പപ്പൂവിന്റെ വിശുദ്ധിയോടെ, ഒരു അത്തം ദിനം കൂടി... ഐശ്വര്യപൂർണ്ണമായ ഒരു ഓണക്കാലം ആശംസിക്കുന്നു.പത്തു നാൾ നീളുന്ന ആഘോഷങ്ങൾക്ക് കൊടിയേറി. മനസ്സിലും വീട്ടിലും ഐശ്വര്യത്തിൻ്റെ പ്രകാശം നിറയട്ടെ! ഏവർക്കും ഹാപ്പി അത്തംമാറ്റിവെക്കലുകളുടെയും കൂട്ടായ്മയുടെയും സന്ദേശം നൽകുന്ന ഈ അത്തം നാൾ ഏവർക്കും സന്തോഷവും ശാന്തിയും നൽകട്ടെ
.