ആരോമലായി അരോമ, പുന്നമടയിൽ പുതിയ താരോദയം! കന്നിയങ്കത്തിൽ ഫോട്ടോ ഫിനിഷിൽ നെഹ്റു ട്രോഫിയിൽ മുത്തമിട്ടു


23, August, 2026
Updated on 23, August, 2026 45


72-ാമത് നെഹ്റു ട്രോഫി ജലമേളയിൽ അരോമ ചുണ്ടൻ ജേതാക്കളായി. പുന്നമടക്കായലിൽ നടന്ന വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ഫോട്ടോ ഫിനിഷിലാണ് അരോമ ബോട്ട് ക്ലബ്ബ് തുഴഞ്ഞ അരോമ ചുണ്ടൻ കന്നി കിരീടം ചൂടിയത്. 4 മിനിറ്റ് 23.328 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അരോമ ജലരാജാക്കന്മാരായത്. 4.23.44 സമയത്തിൽ ഫിനിഷ് ചെയ്ത നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും, വീയപുരം, മേൽപ്പാടം ചുണ്ടനുകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളും നേടി. ചമ്പക്കുളം മൂലം വള്ളംകളിയിലെ വിജയത്തിന് പിന്നാലെയാണ് സ്വന്തം ക്ലബ്ബിന്റെയും ചുണ്ടന്റെയും കന്നി സീസണിൽ തന്നെ അരോമ നെഹ്റു ട്രോഫിയും സ്വന്തമാക്കുന്നത്.ഉച്ചയോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ ജലമേള ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എം.പി. തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മന്ത്രി പി.സി. വിഷ്ണുനാഥാണ് ചടങ്ങിൽ പതാക ഉയർത്തിയത്.




Feedback and suggestions