നേപ്പാളിലെ മിന്നൽ പ്രളയം; മരിച്ചവരുടെ എണ്ണം 1000 കടന്നു, 4000 പേർ ഇനിയും കാണാമറയത്ത്


2, September, 2026
Updated on 2, September, 2026 3


നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. ഏകദേശം 1050 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 4000 പേരെയെങ്കിലും പേരെ ഇനിയും കണ്ടെത്താനുണ്ട്. മലയാളികൾ അടക്കം കാണാതായ ഇന്ത്യക്കാരെ കുറിച്ചുള്ള പുതിയ വിവരങ്ങൾ കിട്ടിയിട്ടില്ല. 163 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനയ്ക്ക് ഇന്ത്യയിൽ നിന്ന് 19 സംഘം നേപ്പാളിൽ എത്തിയിട്ടുണ്ട്. ഡിഎൻഎ പ്രൊഫൈലുകൾ അയച്ചുകൊടുക്കേണ്ട ഇമെയിൽ വിലാസം അടക്കമുള്ളവ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിചിട്ടുണ്ട്. തുരങ്കത്തിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനായി നേപ്പാളിൽ എത്തിയ പ്രത്യേക ടണൽ റസ്ക്യൂ ടീമും വെല്ലുവിളികൾക്കിടയിലും രക്ഷാപ്രവർത്തനം തുടരുകയാണ്.അതേസമയം, മിന്നൽ പ്രളയത്തെ തുടർന്ന് നേപ്പാളിൽ കുടുങ്ങിപ്പോയ കൈലാസ് മാനസസരോവർ യാത്രാ സംഘത്തിലെ 19 കേരളീയർ ഉൾപ്പെടുന്ന 23 അംഗ ഇന്ത്യൻ സംഘത്തിലെ എല്ലാവരും അവരവരുടെ നാട്ടിലെത്തി. മലയാളികൾ രണ്ടു സംഘമായി രണ്ടു ദിവസങ്ങളിലായാണ് നാട്ടിലെത്തിയത്. വിദേശ കാര്യ മന്ത്രാലയം, നേപ്പാളിലെയും ചൈനയിലെയും ഇന്ത്യൻ എംബസികൾ, കേരള മുഖ്യ മന്ത്രിയുടെ ഓഫീസ്, നോർക്ക റൂട്സ് എന്നിവരുടെ ഏകോപിച്ചുള്ള പ്രവർത്തനമാണ് ഇവരുടെ സുരക്ഷിത മടക്ക യാത്രയ്ക്ക് സഹായമായത്.




Feedback and suggestions