14, September, 2026
Updated on 14, September, 2026 4
രാജസ്ഥാനിലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ വീണ്ടും ആഞ്ഞടിച്ച് കാവിത്തിരമാല! കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിനും പ്രാദേശിക പാർട്ടികളുടെ സങ്കുചിത രാഷ്ട്രീയത്തിനും കനത്ത പ്രഹരമേൽപ്പിച്ച് നഗരങ്ങളെ കാവിയണിയിച്ച് ബിജെപിയുടെ വൻ മുന്നേറ്റം. 10 മുനിസിപ്പൽ കോർപ്പറേഷനുകൾ ഉൾപ്പെടെ 309 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ജനങ്ങൾ ദേശീയതയ്ക്കും വികസനത്തിനും ഒപ്പമാണെന്ന് ഒരിക്കൽ കൂടി അസന്നിഗ്ധമായി തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാൻ ശ്രമിച്ച പ്രതിപക്ഷത്തിന് മുഖമടച്ചുള്ള മറുപടിയാണ് രാജസ്ഥാനിലെ സാധാരണ ജനങ്ങൾ നൽകിയിരിക്കുന്നത്. വൻ നഗരങ്ങളിൽ ബിജെപി നേടിയ ഉജ്ജ്വല വിജയമാണ് കോൺഗ്രസിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുന്നത്. 80 അംഗ ഉദയ്പൂർ മുനിസിപ്പൽ കോർപ്പറേഷനിൽ 53 വാർഡുകൾ അനായാസം സ്വന്തമാക്കി ബിജെപി കാവിക്കൊടി പാറിച്ചു. 70 അംഗ ഭിൽവാരയിൽ 45 വാർഡുകളിലും താമര വിരിഞ്ഞു. 100 അംഗ കോട്ട കോർപ്പറേഷനിൽ 53 വാർഡുകളുമായി ബിജെപി അജയ്യമായ കരുത്ത് കാട്ടി. ഇതിന് പുറമെ തലസ്ഥാനമായ ജയ്പൂരിലും അൽവാറിലും കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കി ബിജെപി മുന്നേറ്റം തുടരുകയാണ്.