16, September, 2026
Updated on 16, September, 2026 10
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും വിവാദമായ പിഎസ്‌സി പരീക്ഷ തട്ടിപ്പ് അന്വേഷണത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാന്‍ പിഎസ്‌സി ചെയര്‍മാനോ അംഗങ്ങള്‍ക്കോ പ്രത്യേക പരിരക്ഷയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പബ്ലിക് സര്‍വീസ് കമ്മീഷന്‍ അന്വേഷണവുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന പിഎസ്‌സിയുടെ നിലപാടില്‍ തുടര്‍നടപടി നിയമോപദേശത്തിന് ശേഷമായിരിക്കും ക്രൈംബ്രാഞ്ച് തീരുമാനം.
നിയമസഭ സമിതി വിളിച്ച യോഗത്തില്‍ കമ്മീഷന്‍ സെക്രട്ടറി പേകേണ്ടതില്ലെന്ന മുന്‍ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയുള്ള പിഎസ്‌സിയുടെ പ്രതിരോധമാണ് മുഖ്യമന്ത്രി തള്ളുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് പിഎസ് സിക്കെതിരെ വന്നിരിക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. അന്വേഷണവുമായി സഹകരിച്ചേ മതിയാകു, ആര്‍ക്കും പ്രത്യേകമായ അവകാശങ്ങളൊന്നുമില്ല. പിഎസ്‌സി ചെയര്‍മാന്‍ എന്നത് പ്രത്യേക പദവി ഒന്നുമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.