അർണാബ്'ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്


22, September, 2026
Updated on 22, September, 2026 4


'

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ കൂടുതൽ ശക്തമായി തീവ്രന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ കാലാവസ്ഥാ വ്യതിയാനം ചുഴലിക്കാറ്റായി മാറുകയാണെങ്കിൽ അതിന് 'അർണാബ്' എന്നായിരിക്കും പേരിടുക. വടക്കൻ ആന്ധ്രാപ്രദേശിനും തെക്കൻ ഒഡീഷ തീരത്തിനും ഇടയിലുള്ള വിശാഖപട്ടണത്തിനും ഗോപാൽപൂരിനും മധ്യത്തിലൂടെ സെപ്റ്റംബർ 23 രാത്രിയോ അല്ലെങ്കിൽ 24 പ്രഭാതത്തിലോ ഇത് കരതൊടുമെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ ഭാഗമായി തീരദേശ മേഖലകളിൽ മണിക്കൂറിൽ ഉയർന്ന വേഗതയിൽ ശക്തമായ കാറ്റും പ്രക്ഷുബ്ധമായ കടലാക്രമണവും ഉണ്ടാകാൻ സാധ്യതയുണ്ട്. 


അടിയന്തര സാഹചര്യം നേരിടാൻ ഒഡീഷയിലെ വിവിധ ജില്ലകളിൽ ഭരണകൂടം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി പല ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും ദുരന്തനിവാരണ സേനയെ പ്രദേശങ്ങളിൽ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. ഒഡീഷയ്ക്ക് പുറമെ ആന്ധ്രാപ്രദേശിലും പശ്ചിമ ബംഗാളിലും അടുത്ത ഏതാനും ദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. മീൻപിടുത്തക്കാർ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.


തീരപ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും പ്രകൃതിദുരന്തങ്ങളും ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് ദുരന്തനിവാരണ സേന പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടങ്ങളും പോലീസും സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. കാലാവസ്ഥാ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.




Feedback and suggestions