1, October, 2026
Updated on 1, October, 2026 4
വിര്‍ജീനിയ: വിര്‍ജീനിയയില്‍ ജോലിസ്ഥലത്തുണ്ടായ വെടിവയ്പില്‍ രണ്ട് ജീവനക്കാര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജോലിസ്ഥലത്തെ സംഘര്‍ഷമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ജീവനക്കാരനായ ഒരാള്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സ്വയം വെടിവെച്ച് ഇയാള്‍ മരിച്ചു. വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്ന് 30 മൈല്‍ അകലെയുള്ള മനാസസിലെ യുണൈറ്റഡ് റെന്റല്‍സിലാണ് ബുധനാഴ്ച രാവിലെ വെടിവയ്പുണ്ടായത്.
ഇരുവരും തമ്മിലുള്ള തുടര്‍ന്നാണ് സംഭവമുണ്ടായതെന്ന് മനാസസ് പൊലീസ് ചീഫ് ഡഗ്ലസ് കീന്‍ പറഞ്ഞു. പ്രതിയെന്ന് ആരോപിക്കപ്പെടുന്ന മാര്‍വിന്‍ കൈവശം സൂക്ഷിച്ചിരുന്ന പിസ്റ്റള്‍എടുത്ത് മൂന്ന് പേര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് ചീഫ് വ്യക്തമാക്കി.
കൊല്ലപ്പെട്ടവരെ 48കാരനായ റിക്കി ലാമോട്ടും 33കാരനായ ക്രിസ്റ്റഫര്‍ സെറാനോയുമായി പൊലീസ് തിരിച്ചറിഞ്ഞു. ലാമോട്ടിനെ വ്യക്തിപരമായി അറിയാമായിരുന്നുവെന്ന് കുട്ടികളുടെ ഫുട്‌ബോള്‍ പരിശീലകനായിരുന്നു അദ്ദേഹമെന്നും പൊലീസ് ചീഫ് കീന്‍ പറഞ്ഞു.
വെടിവയ്പിന് പിന്നാലെ ഗ്രാന്റ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. പിന്നീട് വിര്‍ജീനിയയിലെ ഓഗസ്റ്റ കൗണ്ടിയില്‍ ഇന്റര്‍സ്റ്റേറ്റ് 81ല്‍ ഇയാള്‍ കാര്‍ ഓടിക്കുന്നതായി കണ്ടെത്തി. പൊലീസ് വാഹനം തടയാന്‍ ശ്രമിച്ചപ്പോള്‍ ഗ്രാന്റ് വാഹനം നിര്‍ത്താതെ പോയ തുടര്‍ന്ന് ഹൈവേയില്‍ വാഹനം നിര്‍ത്തിയ ഗ്രാന്റ് പുറത്തിറങ്ങി തോക്കെടുത്ത് ഗ്രാന്റ് സ്വയം വെടിവെച്ച് മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റില്‍ നിന്നുള്ളയാളാണ് ഗ്രാന്റ്. വെടിവയ്പില്‍ പരിക്കേറ്റ മൂന്നാമത്തെ ജീവനക്കാരന്‍ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.