ഭക്ഷണത്തിൽ പുഴു, സ്‌കൂൾ കായികമേളയിൽ പ്രതിഷേധം; പരാതി ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രി!


27, October, 2026
Updated on 27, October, 2026 7


കോഴിക്കോട്: കേരള സ്‌കൂള്‍ കായികമേള സംഘാടനത്തിൽ വീണ്ടും വീഴ്ചയെന്ന് പരാതി. കായികമേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഇന്ന് (ഒക്ടോബർ 27) രാവിലെ നൽകിയ പ്രഭാതഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതായി രക്ഷിതാക്കൾ ആരോപിച്ചു. രാവിലെ നൽകിയ പുട്ടും പഴവും കഴിക്കുന്നതിനിടെയാണ് പുഴുവിനെ കണ്ടത്. തുടർന്ന് രക്ഷിതാക്കൾ സംഘാടകർക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു. ഇന്നലെ(ഒക്ടോബർ 26) കുട്ടികൾക്ക് കൃത്യമായി ഭക്ഷണം ലഭിച്ചില്ലെന്ന പരാതിക്ക് തൊട്ടുപിന്നാലെയാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്.എന്നാൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന തരത്തിലുള്ള പരാതികളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ പ്രതികരിച്ചു. മാധ്യമപ്രവർത്തകർ കായികമേളയെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും മറിച്ച് അനാവശ്യ പരാതികൾ പറയുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയുണ്ടായ ചെറിയ പിഴവുകൾ ഇന്ന് പരിഹരിച്ചിട്ടുണ്ടെന്നും രണ്ടായിരത്തിലധികം പേർക്ക് അധികമായി ഭക്ഷണം ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വലിയൊരു മേള നടത്തുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന ചെറിയ പോരായ്മകൾ പരമാവധി ലഘൂകരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും സംഘാടനം കുറ്റമറ്റ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിപ്പിറത്തു.






Feedback and suggestions