യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിനും റിപ്പബ്ലിക്കന്മാർക്കും കനത്ത പ്രഹരം; ഇരുസഭകളിലും ഡെമോക്രാറ്റിക് മുന്നേറ്റം ​​


4, November, 2026
Updated on 4, November, 2026 1


അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടി. യു.എസ് കോൺഗ്രസിന്റെ ഇരുസഭകളായ സെനറ്റിലും ജനപ്രതിനിധി സഭയിലും (ഹാസ് ഓഫ് റെപ്രസെന്റേറ്റീവ്സ്) മികച്ച വിജയം നേടി പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി ആധിപത്യം ഉറപ്പിച്ചു. ഇതോടെ ട്രംപിന്റെ ബാക്കി വരുന്ന ഭരണകാലയളവിൽ യു.എസ് കോൺഗ്രസിൽ പ്രതിപക്ഷത്തിന് പൂർണ്ണ നിയന്ത്രണമുണ്ടാകും.

​തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ, ഡെമോക്രാറ്റുകൾ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് ട്രംപ് പ്രതികരിച്ചു. രാജ്യത്തെ ഉയർന്ന ഇന്ധനവിലയും ഇറാൻ യുദ്ധവുമാണ് തിരിച്ചടിക്ക് ഇടയാക്കിയതെന്നും അദ്ദേഹം സമ്മതിച്ചു.രാജ്യത്ത് വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിലും പണപ്പെരുപ്പത്തിലും ജനങ്ങൾ കടുത്ത അമർഷത്തിലാണെന്നും അതാണ് ഈ ജനവിധിയെ സ്വാധീനിച്ചതെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.  റിപ്പബ്ലിക്കൻ കോട്ടകളായ ടെക്സസ്, ഒഹായോ, കാൻസസ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സെനറ്റ് സീറ്റുകൾ പിടിച്ചെടുത്താണ് ഡെമോക്രാറ്റുകൾ മുന്നേറ്റം നടത്തിയത്. ഇതിൽ കാൻസസിൽ ഏകദേശം 100 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഡെമോക്രാറ്റിക് പ്രതിനിധി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.കൂടാതെ, മിഷിഗണിൽ നിന്ന് വിജയിച്ച അബ്ദുൾ എൽ-സയീദ് യു.എസ് സെനറ്റിലെത്തുന്ന ആദ്യ മുസ്ലിം അംഗമെന്ന ചരിത്രനേട്ടവും സ്വന്തമാക്കി.ഡെമോക്രാറ്റുകൾക്ക് പൂർണ്ണ ആധിപത്യമുള്ള കോൺഗ്രസിനെ ട്രംപ് ഇനി എങ്ങനെ നേരിടുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. പ്രതിപക്ഷത്തിന്റെ നിയമനിർമ്മാണങ്ങളെയും എതിർപ്പുകളെയും പ്രതിരോധിക്കാൻ പ്രസിഡന്റിന്റെ പ്രത്യേക വീറ്റോ അധികാരം ട്രംപ് വൻതോതിൽ ഉപയോഗിച്ചേക്കുമെന്നാണ് സൂചന.

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു തൊപ്പിയുടെ ചിത്രം, ഡെമോക്രാറ്റിക് കോൺഗ്രസിനോട് അദ്ദേഹം സ്വീകരിക്കാൻ പോകുന്ന കർശന നിലപാടിന്റെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.



















​​







​




Feedback and suggestions