വിവാഹ സംഘങ്ങൾക്കും തീർത്ഥാടകർക്കും വമ്പൻ ആശ്വാസം! ഗ്രൂപ്പ് ടിക്കറ്റ് ബുക്കിംഗിൽ ബെർത്തുകളുടെ എണ്ണത്തിലുള്ള പരിധി എടുത്തുകളഞ്ഞ് റെയിൽവേ


20, November, 2026
Updated on 20, November, 2026 10



വിവാഹ സംഘങ്ങൾ, വിദ്യാർത്ഥികൾ, തീർത്ഥാടകർ, കായിക-സാംസ്കാരിക സംഘങ്ങൾ എന്നിവരുടെ ട്രെയിൻ യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി ഗ്രൂപ്പ് ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ ഇന്ത്യൻ റെയിൽവേ ലഘൂകരിച്ചു. പുതിയ പരിഷ്കാരമനുസരിച്ച്, ഗ്രൂപ്പ് റിസർവേഷനുകളിൽ അനുവദിക്കാവുന്ന ബെർത്തുകളുടെ എണ്ണത്തിലുണ്ടായിരുന്ന പരിധി പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ദക്ഷിണ പശ്ചിമ റെയിൽവേയാണ് ഇതുസംബന്ധിച്ച പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. മുൻപുണ്ടായിരുന്ന എല്ലാ നിർദേശങ്ങളും റദ്ദാക്കിക്കൊണ്ട് 2026-ലെ പുതിയ വാണിജ്യ സർക്കുലർ വഴിയാണ് ഈ സുപ്രധാന പരിഷ്കാരം നടപ്പിലാക്കിയിരിക്കുന്നതെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. മഞ്ജുനാഥ് കനാമടി അറിയിച്ചു.


പുതിയ നിയമപ്രകാരം, പ്രധാന റിസർവേഷൻ കേന്ദ്രങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ ഗ്രൂപ്പ് ബുക്കിംഗ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. സാധാരണ യാത്രക്കാർക്കുള്ള അഡ്വാൻസ് റിസർവേഷൻ പിരീഡ് (ARP) രാവിലെ എട്ട് മണിക്ക് ആരംഭിച്ച് കൃത്യം ഒരു മണിക്കൂറിന് ശേഷമാണിത്. സാധാരണ യാത്രക്കാർക്ക് ടിക്കറ്റ് ലഭ്യതയിൽ യാതൊരു തടസ്സവും ഉണ്ടാകാതിരിക്കാനും, അതേസമയം വലിയ സംഘങ്ങളായി യാത്ര ചെയ്യുന്നവർക്ക് സുതാര്യമായും എളുപ്പത്തിലും ടിക്കറ്റുകൾ ഉറപ്പാക്കാനും ഈ സമയക്രമം സഹായിക്കും.





Feedback and suggestions