കടലിലെ കരുത്തൻമാരായി ഇന്ത്യ; 60-ലധികം യുദ്ധക്കപ്പലുകളും അന്തർവാഹിനികളും വരുന്നു, 63,000 കോടി രൂപയുടെ വമ്പൻ കരാർ അന്തിമഘട്ടത്തിൽ’


25, November, 2026
Updated on 25, November, 2026 0


ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ആധുനികവൽക്കരണത്തിനും പ്രഹരശേഷി വർദ്ധിപ്പിക്കുന്നതിനും വലിയ കുതിപ്പേകി അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ അറുപതിലധികം പുതിയ യുദ്ധക്കപ്പലുകളും അന്തർവാഹിനികളും സേനയുടെ ഭാഗമാകുന്നു. ഇതിന്റെ ഭാഗമായി, ഏകദേശം 7.54 ബില്യൺ ഡോളർ (ഏകദേശം 63,000 കോടിയിലധികം രൂപ) ചെലവ് പ്രതീക്ഷിക്കുന്ന ‘പ്രോജക്ട് 17ബി’ (Project 17B) സ്റ്റെൽത്ത് ഫ്രിഗേറ്റ് പദ്ധതി അന്തിമ ബിഡ്ഡിംഗ് ഘട്ടത്തിലേക്ക് കടന്നതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.




‘പ്രോജക്ട് 17ബി’ പദ്ധതിക്ക് കീഴിൽ അത്യാധുനിക ഗൈഡഡ്-മിസൈൽ സ്റ്റെൽത്ത് ഫ്രിഗേറ്റുകളായ ഏഴ് പുതിയ യുദ്ധക്കപ്പലുകളാണ് നിർമ്മിക്കുന്നത്. മത്സരാധിഷ്ഠിതമായ രണ്ട് കപ്പൽശാലാ നിർമ്മാണ മാതൃക (Two-yard construction model) അനുസരിച്ച്, ഇന്ത്യയിലെ രണ്ട് പ്രമുഖ കപ്പൽശാലകൾ ചേർന്നായിരിക്കും ഈ ഏഴ് യുദ്ധക്കപ്പലുകളുടെ നിർമ്മാണ ചുമതല പങ്കിടുക. നിലവിലെ സമയക്രമം അനുസരിച്ച് 2027 മാർച്ചോടെ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്യുന്ന കപ്പൽശാലയെ (L1) തിരഞ്ഞെടുക്കുകയും, 2028 മാർച്ചോടെ അന്തിമ കരാറിൽ ഒപ്പുവെക്കുകയും ചെയ്യും.










Feedback and suggestions