‘സാഹിത്യ അക്കാദമി പുരസ്കാരം ത്യജിച്ച സ്വരാജ് മലയാള സാഹിത്യ ലോകത്തിന് തീരാ നഷ്ടമാണ്’: സന്ദീപ് വാര്യർ

sandeep varier against m swaraj
27, June, 2025
Updated on 27, June, 2025 43

sandeep varier against m swaraj

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിച്ച് എം സ്വരാജ്. ഫേസ് ബുക്കില്‍ നല്‍കിയ കുറിപ്പിലാണ് അവാര്‍ഡ് നിരസിക്കുന്നതായി സ്വരാജ് വെളിപ്പെടുത്തിയത്. സ്വരാജിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ രംഗത്തെത്തി. സാഹിത്യ അക്കാദമി പുരസ്കാരം ത്യജിച്ച സ്വരാജിന്റെ നടപടി മലയാള സാഹിത്യ ലോകത്തിന് തീരാ നഷ്ടമാണ്. ഇതൊക്കെ കാണുമ്പോഴാണ് ബാപ്പുട്ട്യോട് ങ്ങള് തോറ്റാ മത്യാർന്ന് എന്ന് പറയാൻ തോന്നുന്നതെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ല എന്നത് വളരെ മുമ്പ് തന്നെയുള്ള നിലപാടാണെന്ന് സ്വരാജ് പറഞ്ഞു. മുമ്പ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്‌കാരങ്ങള്‍ക്ക് പരിഗണിച്ചപ്പോള്‍ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നുവെന്നും സ്വരാജ് വ്യക്തമാക്കി. ‘പൂക്കളുടെ പുസ്തകം’ ആണ് സ്വരാജിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അക്കാദമിയുടെ ഉപന്യാസത്തിനുള്ള സി ബി കുമാര്‍ അവാര്‍ഡാണ് ലഭിച്ചിരുന്നത്.

എം സ്വരാജിന്റെ എഫ് ബി കുറിപ്പിന്റെ പൂര്‍ണ രൂപം:

കേരള സാഹിത്യ അക്കാദമിയുടെ ഒരു അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടതായി അറിയുന്നു. ഇന്ന് മുഴുവന്‍ സമയവും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ആയിരുന്നതിനാല്‍ ഇപ്പോള്‍ മാത്രമാണ് ഇക്കാര്യം അറിഞ്ഞത്. ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ല എന്നത് വളരെ മുന്‍പുതന്നെയുള്ള നിലപാടാണ്. മുന്‍പ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്‌കാരങ്ങള്‍ക്ക് പരിഗണിച്ചപ്പോള്‍ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നു. അതിനാല്‍, ഇങ്ങനെ ഒരു പരസ്യ നിലപാട് പ്രഖ്യാപനം അന്നൊന്നും വേണ്ടിവന്നില്ല. ഇപ്പോള്‍ അവാര്‍ഡ് വിവരം വാര്‍ത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വന്നത്. പൊതുപ്രവര്‍ത്തനവും സാഹിത്യ പ്രവര്‍ത്തനവും ഉള്‍പ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതല്ല എന്ന നിലപാട് ആവര്‍ത്തിക്കുന്നു. അക്കാദമിയോട് ബഹുമാനം മാത്രം.






Feedback and suggestions