യുഎസ് വിദ്യാർഥി വീസ: അപേക്ഷയിൽ സമൂഹമാധ്യമ ‘യൂസർനെയിം’ നിർബന്ധം; പ്രൊഫൈലുകൾ പരിശോധിക്കും

US student visa: Social media username required in application; profiles will be checked
28, June, 2025
Updated on 28, June, 2025 2

US student visa: Social media ‘username’ mandatory in application; profiles will be checked

ന്യൂഡൽഹി : യുഎസ് സർവകലാശാലയിൽ പഠിക്കാനോ എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളിൽ പങ്കെടുക്കാനോ വീസയ്ക്കായി അപേക്ഷിക്കുന്നവരുടെ 5 വർഷത്തെ സമൂഹമാധ്യമചരിത്രം അധികൃതർ ചികയും. പ്ലാറ്റ്‌ഫോമുകളിലെ യൂസർനെയിം, ഹാൻഡിലുകൾ വീസ അപേക്ഷയിൽ ഉൾക്കൊള്ളിക്കണമെന്ന നിബന്ധനയും കർശനമാക്കി. ഇന്ത്യയിലെ യുഎസ് എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യുഎസ് വിസക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് കർശന മാർഗനിർദേശവുമായി ഇന്ത്യൻ യുഎസ് എംബസി. കഴിഞ്ഞ ആഴ്ച യുഎസ് സ്‌റ്റേ ഡിപ്പാർട്ട്‌മെന്റ് അവതരിപ്പിച്ച സോഷ്യൽ മീഡിയ പരിശോധനയുമായി ബന്ധപ്പെട്ട കർശന നിയമം വിദ്യാർഥികൾ അനുസരിക്കണം.

എഫ് , എം അല്ലെങ്കിൽ ജെ വിസ അപേക്ഷകർ കഴിഞ്ഞ അഞ്ച് വർഷമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നതായ എല്ലാ സോഷ്യൽ മീഡിയ വിവരങ്ങളും യുഎസ് വിസ ഉദ്യോഗസ്ഥർക്ക് കൈമാറണം. വിസ അപേക്ഷകർ സോഷ്യൽ മീഡിയ സമർപ്പിക്കേണ്ടുന്നത് ഡി എസ്160 വഴിയാണ്. ഡി എസ് 160 എന്ന് പറയുന്നത് യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലേക്കുള്ള താൽക്കാലിക യാത്രയ്ക്കുള്ള ഓൺലൈൻ നോൺഇമിഗ്രന്റ് വിസ അപേക്ഷ ഫോമാണ്

‘കോൺസുലാർ ഓഫീസർമാർ ഡി എസ് 160ൽ നൽകിയ വിവരങ്ങൾ ഉപയോഗിച്ച് വിസ അപേക്ഷ പ്രോസസ്സ് ചെയ്യുകയും അപേക്ഷകനുമായി ഒരു ഇന്റർവ്യൂ നടത്തി, ഒരു നോൺ ഇമിഗ്രന്റ് വിസയ്ക്കുള്ള അപേക്ഷകന്റെ യോഗ്യത നിർണ്ണയിക്കുകയും ചെയ്യുന്നു’ എന്ന് യുഎസിന്റെ ഔദ്യോഗിക ട്രാവൽ സ്‌റ്റേറ്റ് ഗവൺമെന്റ് വെബ്‌സൈറ്റിൽ പറഞ്ഞു.

വിസ അപേക്ഷകർ ഒപ്പിട്ട് ഫോം അധികാരികൾക്ക് നൽകുന്നതിന് മുൻപ് അവരുടെ അപേക്ഷയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ സത്യമാണെന്നും, നൂറു ശതമനം ശരിയാണെന്നും സാക്ഷ്യപെടുത്തണമെന്നും ഇന്ത്യൻ യുഎസ് എംബസി എക്‌സിൽ പോസ്റ്റ് ചെയ്തു. കാര്യങ്ങൾ നിസാരമായി എടുക്കരുത്, അപേക്ഷകർ സോഷ്യൽ മീഡിയ വിവരങ്ങൾ ഒഴിവാക്കുന്നത് വിസ നിഷേധിക്കപ്പെടാനും ഭാവിയിലെ വിസകൾ ലഭിക്കാതിരിക്കാനും ഇടയാക്കും

Feedback and suggestions

Related news