ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം; പലയിടത്തും സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു

Opposition Protests Against Veena George, Clashes
7, July, 2025
Updated on 7, July, 2025 51

Opposition Protests Against Veena George, Clashes

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും
പ്രതിപക്ഷ പ്രതിഷേധം. ബിജെപിയും കോൺഗ്രസും നടത്തിയ മാർച്ചുകളിൽ വ്യാപക സംഘർഷമുണ്ടായി. ആലപ്പുഴയിലും പത്തനംതിട്ടയിലും ഇടുക്കിയിലും ബിജെപി പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി.

സെക്രട്ടറിയറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് ജില്ലാ കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി മാർച്ച് നടത്തി. ഇതിനിടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെ, ജില്ലാ ജയിലിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി.

തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലുകൾ, കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിച്ച അത്യാഹിത വിഭാഗം ഇതുവരെ പ്രവർത്തനസജ്ജമാക്കാത്തത് തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കും വരെ പ്രതിഷേധം തുടരാനാണ് ആഹ്വാനം. മണ്ഡലം തലത്തിലും പഞ്ചായത്ത് തലത്തിലും സമരം തുടരാനും കെപിസിസി നിർദ്ദേശമുണ്ട്. കഴിഞ്ഞ ദിവസവും തലസ്ഥാന അടക്കം വിവിധ ജില്ലകളിൽ മന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായിരുന്നു.





Feedback and suggestions