High Court verdict on VC appointment; Governor to move Supreme Court
17, July, 2025
Updated on 17, July, 2025 3
![]() |
താത്കാലിക വി സി നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രിം കോടതിയെ ഉടൻ സമീപിക്കും. ഡൽഹിയിൽ എത്തിയ ഗവർണർ രാജേന്ദ്ര അർലേക്കർ നിയമ വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം ഹർജി നൽകുമെന്നാണ് സൂചന. താത്കാലിക വി സി നിയമനങ്ങൾക്ക് യുജിസി ചട്ടം ബാധകമല്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിലെ പരാമർശം ആയിരിക്കും ഗവർണർ ചോദ്യം ചെയ്യുക.
ഗവർണർ ഹർജി ഫയൽ ചെയ്യാൻ ഇരിക്കെ സംസ്ഥാന സർക്കാർ ഇന്നലെ തടസ്സ ഹർജി സുപ്രീം കോടതിയിൽ നൽകി. സംസ്ഥാനത്തിന്റെ വാദം കേൾക്കാതെ ഹർജിയിൽ തീരുമാനം എടുക്കരുതെന്നും തടസ്സ ഹർജിയിലൂടെ ആവിശ്യപ്പെട്ടു
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. എന്നാൽ ആ വിധി അംഗീകരിക്കാൻ കൂട്ടാക്കാതെയാണ് രാജ്ഭവൻ അപ്പീൽ നൽകാനുള്ള തീരുമാനത്തിലേക്ക് കടക്കുന്നത്. നിയമ വിദഗ്ദരുമായുള്ള പ്രാഥമിക ചർച്ചയ്ക്ക് ശേഷമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ പോകാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.