Trump’s security beefed up after Kirk’s murder
12, September, 2025
Updated on 12, September, 2025 63
വാഷിംഗ്ടൺ: കൺസർവേറ്റീവ് ആക്ടിവിസ്റ്റായ ചാർളി കിർക്കിൻ്റെ കൊലപാതകത്തിന് പിന്നാലെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സുരക്ഷ ശക്തമാക്കി. പൊതുപരിപാടികളിലെ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചു. കഴിഞ്ഞദിവസമാണ് ചാർളി കിർക്കിനെ കെട്ടിടത്തിന് മുകളിൽ നിന്ന് തോക്കുധാരി വെടിവെച്ചത്. സംഭവം വാഷിങ്ടണിനെയും കൺസർവേറ്റീവ് പാർട്ടിയെയും ഞെട്ടിച്ചിരിക്കുകയാണ്.
യൂറ്റാ വാലി യൂണിവേഴ്സിറ്റിയിലെ പരിപാടിക്കിടയിലായിരുന്നു കിർക്കിന് വെടിയേറ്റത്. ഈ സാഹചര്യത്തിലാണ് ട്രംപിൻ്റെ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചത്. 2001 സെപ്റ്റംബർ 11 ലെ ആക്രമണത്തിൻ്റെ വാർഷികത്തോടനുബന്ധിച്ച് പെൻ്റഗണിൽ നടത്താനിരുന്ന ചടങ്ങ് പൊതുവിടത്ത് നിന്ന് അകത്തളത്തിലേക്ക് മാറ്റി. യാങ്കീ സ്റ്റേഡിയത്തിലേക്കുള്ള ട്രംപിൻ്റെ സന്ദർശനത്തിലും കൂടുതൽ സുരക്ഷ ഏർപ്പെടുത്തി.
ചാർളി കിർക്കിൻ്റെ കൊലപാതകത്തെക്കുറിച്ച് ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് “അത്ര കാര്യമായിട്ടൊന്നുമില്ല” എന്ന് ട്രംപ് പ്രതികരിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. യൂറ്റായിലെ വെടിവയ്പ്പിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനാൽ വിദ്യാർഥികളും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡോണൾഡ് ട്രംപിന്‍റെ ഏറ്റവും അടുത്ത അനുയായിയി കൂടിയായ മാധ്യമ പ്രവര്‍ത്തകൻ യൂട്ടാ വാലി സർവകലാശാലയിൽ വിദ്യാർഥികളോട് സംവദിക്കവെയായിരുന്നു വെടിയേറ്റത് വീണത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി ചാർളി കിർക്കിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം സമ്മാനിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
ചാർളി കിർക്കിന്‍റെ കൊലയാളിക്കായി യു എസിൽ വ്യാപക തിരച്ചിൽ തുടരുകയാണ്. കിർക്കിന്‍റെ കൊലപാതകത്തിന് പിന്നാലെ പ്രതിയെന്ന് സംശയിക്കുന്ന കോളേജ് വിദ്യാർഥിയുടെ പ്രായത്തിലുള്ള ഒരാൾ രക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രധാനമായും നടക്കുന്നത്.