19, December, 2025
Updated on 19, December, 2025 8
വൈക്കം വൈക്കപ്രയാർ തപാൽ ബ്രാഞ്ച് ഓഫീസിലെ പോസ്റ്റ് വുമൺ ആശ നടേശനാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരമായി കൊണ്ടിരിക്കുന്നത്. വീട്ടിൽ ആളില്ലത്തതിനാൽ കത്ത് അയൽപ്പക്കത്ത് ഏൽപ്പിച്ചിട്ടുണ്ടെന്ന് സിസിടിവിയിലൂടെ വീട്ടുടമയെ അറിയിക്കുന്ന കോട്ടയം വൈക്കം വൈക്കപ്രയാർ തപാൽ ബ്രാഞ്ച് ഓഫീസിലെ പോസ്റ്റ് വുമൺ ആശ നടേശന്റെ വിഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്.
വൈക്കം വൈക്കപ്രയാർ തപാൽ ബ്രാഞ്ച് ഓഫീസിലെ പോസ്റ്റ് വുമൺ ആശ നടേശനാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരമായി കൊണ്ടിരിക്കുന്നത്. വീട്ടിൽ ആളില്ലത്തതിനാൽ കത്ത് അയൽപ്പക്കത്ത് ഏൽപ്പിച്ചിട്ടുണ്ടെന്ന് സിസിടിവിയിലൂടെ വീട്ടുടമയെ അറിയിക്കുന്ന കോട്ടയം വൈക്കം വൈക്കപ്രയാർ തപാൽ ബ്രാഞ്ച് ഓഫീസിലെ പോസ്റ്റ് വുമൺ ആശ നടേശന്റെ വിഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ കത്ത് നൽകാനായി പോസ്റ്റ് വുമൺ ആശ വീട്ടിൽ എത്തിയപ്പോഴയും വീട്ടിൽ ആളില്ലായിരുന്നു. വിദേശത്തായിരുന്ന വീട്ടുടമയുടെ അമ്മ മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. എന്നാൽ ആശ വീട്ടിൽ എത്തിയ രണ്ട് ദിവസങ്ങളിലും അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് സിസിടിവിയിൽ കത്ത് കാണിച്ച് ‘ദേ…കത്തുണ്ടെ അടുത്ത വീട്ടിൽ കൊടുത്തട്ടുണ്ടെ ‘ എന്ന് പറഞ്ഞ് ആശ മടങ്ങി.