അന്താരാഷ്ട്ര പുസ്തകോത്സവം എറണാകുളം മഹാരാജാസ് കോളേജിൽ ആരംഭിച്ചു


19, December, 2025
Updated on 19, December, 2025 13


കേരള സർക്കാർ സാംസ്കാരികവകുപ്പ് സംഘടിപ്പിക്കുന്ന ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ ഭാഗമായി എറണാകുളം മഹാരാജാസ് കോളേജിൽ എം. കെ. സാനു നഗറിൽ   അന്താരാഷ്ട്രപുസ്തകോ ത്സവം  ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി ചെയർമാനും മുൻ എംപിയുമായ കെ. ചന്ദ്രൻപിള്ള പുസ്തകമേള ഉദ്ഘാടനം ചെയ്തു.  മഹാരാജാസ് കോളേജ് ഭരണസമിതി അംഗം എം.എസ് മുരളി ആധ്യക്ഷ്യം വഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് അഫ്രീദ് ആശംസയർപ്പിച്ചു സംസാരിച്ചു. കോർപ്പറേഷൻ കൗൺസിലറും പുസ്തകോത്സവം കൺവീനറുമായ പി. ആർ. റനീഷ് സ്വാഗതവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എൻ. ജയകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.വ്യത്യസ്തമായ പ്രസാധകർ പങ്കെടുക്കുന്ന പുസ്തകങ്ങൾക്ക് വിലക്കിഴിവ് ലഭിക്കും. ഡിസംബർ 24 വരെ നടക്കുന്ന മേള ദിവസവും രാവിലെ 9 മണി മുതൽ വൈകുന്നേരം 8 മണി വരെയാണ്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആണ് പുസ്തകമേളയുടെ സംഘാടനം നിർവഹിക്കുന്നത്.






Feedback and suggestions