31, December, 2025
Updated on 31, December, 2025 42
ബെയ്ജിംഗ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സൈനിക സംഘർഷം പരിഹരിക്കാൻ ഇടപെട്ടത് തങ്ങളാണെന്ന അവകാശവാദവുമായി ചൈന. നേരത്തെ സമാനമായ അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ബെയ്ജിംഗിൽ നടന്ന അന്താരാഷ്ട്ര സെമിനാറിലാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ഇ ഈ പ്രസ്താവന നടത്തിയത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സൈനിക സംഘർഷം പരിഹരിക്കാൻ മധ്യസ്ഥത വഹിച്ചത് തങ്ങളാണെന്ന ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ഇയുടെ അവകാശവാദം ഇന്ത്യ തള്ളി. ഉഭയകക്ഷി ചർച്ചകളിലൂടെയാണ് പ്രശ്‌നം പരിഹരിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്ത്യക്കും പാകിസ്ഥാനും ഇടയിൽ മറ്റൊരു രാജ്യത്തിൻറെയും ഇടപെടൽ ആവശ്യമില്ലെന്ന് ഇന്ത്യ ആവർത്തിച്ചു. മെയ് ഏഴ് മുതൽ 10 വരെ നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് ചൈനയുടെ നിലപാട് സംശയാസ്പദമായിരുന്നു എന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ഒരു വശത്ത് പാകിസ്ഥാന് സൈനിക സഹായം നൽകുകയും മറുവശത്ത് ഇന്ത്യയുടെ തിരിച്ചടിയിൽ ഖേദം പ്രകടിപ്പിക്കുകയുമായിരുന്നു ചൈന.ഈ വർഷം മെയ് മാസത്തിൽ നടന്ന ഇന്ത്യ-പാക് സംഘർഷം (ഓപ്പറേഷൻ സിന്ദൂർ) ലഘൂകരിക്കുന്നതിൽ ചൈന നിർണ്ണായക പങ്ക് വഹിച്ചെന്ന് വാങ് ഇ അവകാശപ്പെട്ടു. മ്യാൻമർ, ഇറാൻ പ്രശ്‌നങ്ങൾക്കൊപ്പം ഇന്ത്യ-പാക് തർക്കവും ചൈന പരിഹരിച്ചതായാണ് അദ്ദേഹം പറഞ്ഞത്. മെയ് 10-ന് ഇരുരാജ്യങ്ങളിലെയും സൈനിക മേധാവികൾ നേരിട്ട് നടത്തിയ ഫോൺ സംഭാഷണത്തിലൂടെയാണ് വെടിനിർത്തൽ തീരുമാനിച്ചത്.