27, February, 2026
Updated on 27, February, 2026 5
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ മുതിര്‍ന്ന നേതാവുമായിരുന്ന ഒ.പനീർസെല്‍വം ഡിഎംകെയിൽ ചേർന്നു. ഡിഎംകെ ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പനീർസെല്‍വത്തെ സ്വീകരിച്ചു. അടുത്തിടെ പാർട്ടി വിടുന്ന എഐഎഡിഎംകെയുടെ നാലാമത്തെ നേതാവാണ് പനീർസെല്‍വം ഡിഎംകെയിൽ പൂർണ്ണമായും ചേരാനാണ് അദ്ദേഹം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി തന്റെ എംഎൽഎ സ്ഥാനം രാജിവെക്കുകയും ചെയ്തു. പനീർസെല്‍വത്തിന്റെ വിശ്വസ്തനായ പി. അയ്യപ്പൻ എംഎൽഎ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി സ്റ്റാലിനെ പരസ്യമായി പ്രശംസിച്ചതോടെ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായിരുന്ന പനീർസെല്‍വം, എടപ്പാടി കെ. പളനിസ്വാമിയുമായുള്ള കടുത്ത അധികാര തർക്കത്തെത്തുടർന്ന് 2022ലാണ് എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ടത്. പിന്നീട് ഏറക്കുറെ ഒറ്റപ്പെട്ടു. ബിജെപിയുടെ സഹായത്തോടെ എഐഎഡിഎംകെയിൽ തിരിച്ചെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് പനീർസെല്‍വത്തിന്റെ പാര്‍ട്ടി മാറ്റം. താന്‍ ചെയ്ത തെറ്റാന്തെണെന്ന തരത്തില്‍ അദ്ദേഹം വൈകാരികമായി പ്രതികരിക്കുകയും ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അടിയുറച്ച എഐഎഡിഎംകെക്കാരനായ പനീർസെൽവത്തെ പാർട്ടിയിൽ ഉൾപ്പെടുത്തിയത് ഡിഎംകെയ്ക്ക് രാഷ്ട്രീയമായ മുൻതൂക്കം നൽകുമെന്നാണ് വിലയിരുത്തല്‍.