കാനഡയിലെ കുറ്റകൃത്യങ്ങളിൽ ഇന്ത്യൻ ഏജന്റുകൾക്ക് പങ്കുണ്ടെന്ന ആരോപണങ്ങൾ പൂർണ്ണമായും തള്ളി റോയൽ കാനഡ മൗണ്ടഡ് പോലീസ് (RCMP). ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കപ്പെട്ടതിന് പിന്നാലെയാണ് കാനഡ പോലീസ് മേധാവി മൈക്ക് ഡുഹീമിന്റെ ഈ നിർണ്ണായക വെളിപ്പെടുത്തൽ. കാനഡയിൽ നടക്കുന്ന അക്രമ സംഭവങ്ങൾക്കോ കുറ്റകൃത്യങ്ങൾക്കോ ഇന്ത്യൻ സർക്കാരുമായി നിലവിൽ യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉന്നയിച്ച ആരോപണങ്ങൾ ഇതോടെ പൂർണ്ണമായും തള്ളപ്പെട്ടിരിക്കുകയാണ്.