24, March, 2026
Updated on 24, March, 2026 3
ന്യൂഡൽഹി : വനിതാ സംവരണ നിയമവുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന നീക്കവുമായി കേന്ദ്ര സർക്കാർ. 2023-ൽ പാസാക്കിയ 'നാരി ശക്തി വന്ദൻ അധിനിയം' (വനിതാ സംവരണ നിയമം) വേഗത്തിൽ നടപ്പിലാക്കുന്നതിനായി, പുതിയ സെൻസസിന് കാത്തുനിൽക്കാതെ 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം നടത്താനാണ് കേന്ദ്രം തയ്യാറെടുക്കുന്നത്. ഈ നടപടി യാഥാർത്ഥ്യമായാൽ 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്നെ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കാൻ സാധിക്കും.
നിലവിലെ 543 ലോക്‌സഭാ സീറ്റുകൾ 816 ആയി വർദ്ധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ മൂന്നിലൊന്ന് അഥവാ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. ഈ ഭേദഗതികൾ ഇപ്പോൾ നടക്കുന്ന ബജറ്റ് സമ്മേളനത്തിലോ അല്ലെങ്കിൽ പ്രത്യേക സമ്മേളനത്തിലോ കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ പദ്ധതി. ഈ പദ്ധതി പ്രകാരം കേരളത്തിലെ ലോക്‌സഭാ സീറ്റുകൾ 20-ൽ നിന്ന് 30 ആയി ഉയർന്നേക്കും. സംസ്ഥാന നിയമസഭാ സീറ്റുകളുടെ എണ്ണം 140-ൽ നിന്ന് 210 ആയി വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്....