യുഎസിലെ 14 വിമാനത്താവളങ്ങളില്‍ ഐസിഇ ഏജന്റുമാരെ വിന്യസിച്ച് ട്രംപ് ഭരണകൂടം


25, March, 2026
Updated on 25, March, 2026 4


വാഷിങ്ടണ്‍: ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന് ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം തുടരുന്നതിനിടെ അമേരിക്കയിലെ പല വിമാനത്താവ ളങ്ങളിലും പരിശോധനകള്‍ക്കായി ഐസിഇ ഏജന്റുമാരെ നിയോഗിച്ച് ട്രംപ് ഭരണകൂടം. 14 വിമാനത്താവളങ്ങളിലാണ് ഇപ്പോള്‍ ഐസിഇ ഏജന്റുമാരെ വിന്യസി ച്ചിരിക്കുന്നത്.


അറ്റ്ലാന്റ, ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍, ചിക്കാ ഗോ നഗരങ്ങളിലെ 14 പ്രധാന വിമാന ത്താവളങ്ങളിലാണിത്. യാത്രക്കാരുടെ സുരക്ഷാ പരിശോധനയ്ക്കായാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്. ഭാഗീക അടച്ചു പൂട്ടലിനെ തുടര്‍ന്ന് ശമ്പളം ലഭിക്കാ ത്തതിനാല്‍ 3000 ത്തോളം ട്രാന്‍സ്‌ പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മി നിസ്‌ട്രേഷന്‍ (ടിഎസ്എ) ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അവധിയില്‍ പ്രവേശിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.


ഇത് ജീവനക്കാരുടെ ആകെ എണ്ണത്തിന്റെ 37 ശതമാനമാണ്. ഈ സാഹച ര്യത്തിലാ ണ് ഐസിഇ ഏജന്റുമാരെ വിന്യസിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. സാങ്കേ തിക ജോലികള്‍ക്ക് പകരം, വലിയ തിരക്കു വരുമ്പോള്‍ നിയന്ത്രിക്കുക, തുടങ്ങിയ ചെറിയ ജോലികളാണ് ഐസിഇ ചെയ്യുന്ന തെന്നാണ് സിഎന്‍എന്നിന്റെ റിപ്പോര്‍ട്ട്. ഇതിലൂടെ നിലവിലുള്ള ടിഎസ്എ ജീവനക്കാര്‍ക്ക് അവരുടെ പ്രധാനപ്പെട്ട സുരക്ഷാ പരിശോധനകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അവകാശപ്പെടുന്നു.




Feedback and suggestions