27, March, 2026
Updated on 27, March, 2026 97
കുവൈറ്റ് സിറ്റി : വെള്ളിയാഴ്ച കുവൈറ്റിലെ സുപ്രധാനമായ രണ്ട് തുറമുഖങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. രാജ്യത്തിന്റെ പ്രധാന വാണിജ്യ കേന്ദ്രമായ ഷുവൈഖ് തുറമുഖവും, നിർമ്മാണത്തിലിരിക്കുന്ന മുബാറക് അൽ കബീർ തുറമുഖവുമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി കുവൈറ്റ് പോർട്ട് അതോറിറ്റി അറിയിച്ചു. എന്നാൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
വടക്കൻ കുവൈറ്റിലെ മുബാറക് അൽ കബീർ തുറമുഖത്തിന് നേരെ ഡ്രോണുകൾക്ക് പുറമെ മിസൈൽ ആക്രമണവും ഉണ്ടായതായി പൊതുമരാമത്ത് മന്ത്രാലയം സ്ഥിരീകരിച്ചു. ഇവിടെ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായതായാണ് പ്രാഥമിക വിവരം. മാർച്ച് 1ന് ഷുഐബ തുറമുഖത്തെ യുഎസ് ലോജിസ്റ്റിക് കേന്ദ്രത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ 6 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.