31, March, 2026
Updated on 31, March, 2026 48
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ, മേഖലയിലെ വിവിധ സംഭവങ്ങളിലായി എട്ട് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം (MEA) സ്ഥിരീകരിച്ചു. ഒരാളെ ഇപ്പോഴും കാണാനില്ലെന്നും മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. പശ്ചിമേഷ്യൻ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത അന്തർ മന്ത്രാലയ യോഗത്തിലാണ് അഡീഷണൽ സെക്രട്ടറി (ഗൾഫ്) അസീം ആർ. മഹാജൻ ഈ വിവരങ്ങൾ പങ്കുവെച്ചത്.കഴിഞ്ഞ ദിവസം കുവൈറ്റിലുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ മരിച്ചതായി മഹാജൻ സ്ഥിരീകരിച്ചു. എന്നാൽ മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. പരേതന്റെ കുടുംബത്തെ അനുശോചനം അറിയിച്ചതായും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ കുവൈറ്റിലെ ഇന്ത്യൻ എംബസി പ്രാദേശിക അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.