ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ ടാങ്കർ ‘ജാഗ് വിക്രം’!


11, April, 2026
Updated on 11, April, 2026 2


അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കടന്ന് ആദ്യ ഇന്ത്യൻ പതാകയുള്ള കപ്പൽ. മുംബൈ ആസ്ഥാനമായുള്ള ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘ജാഗ് വിക്രം’ എന്ന എൽപിജി ടാങ്കറാണ് ഏപ്രിൽ 10 -നു വിജയകരമായി കടലിടുക്ക് പിന്നിട്ടു. ഏകദേശം 20,000 ടൺ ദ്രവീകൃത പെട്രോളിയം ഗ്യാസ് വഹിക്കുന്ന കപ്പൽ നിലവിൽ ഒമാൻ ഉൾക്കടലിൽ നിന്ന് കിഴക്കോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഷിപ്പ് ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു.


ഏപ്രിൽ10 രാത്രിയോടെ യാത്രത്തിരിച്ച ടാങ്കർ ഏപ്രിൽ 11 രാവിലെയോടെയാണ് ഈ സുപ്രധാന ജലപാതയിലൂടെ കടന്നുപോയത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടന്ന 28 ഇന്ത്യൻ കപ്പലുകളിൽ ഒന്നാണിത്. വെടിനിർത്തൽ നിലവിൽ വന്നതോടെ മേഖലയിലെ കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതിന്റെ സൂചനയായാണ് ജാഗ് വിക്രമിന്റെ ഈ യാത്രയെ വിലയിരുത്തുന്നത്. 2026 ഏപ്രിൽ 11-ന് ഉച്ചതിരിഞ്ഞുള്ള റിപ്പോർട്ടുകൾ പ്രകാരം കപ്പൽ സുരക്ഷിതമായ പാതയിലാണ്




Feedback and suggestions