ഇറാന്‍ മുന്നോട്ടുവെച്ച സമാധാന നിര്‍ദേശം തള്ളി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി


28, April, 2026
Updated on 28, April, 2026 193


വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കുന്നതിന്റെ ഭാഗമായി ഇറാന്‍ മുന്നോട്ടുവെച്ച സമാധാന നിര്‍ദേശങ്ങള്‍ തള്ളി അമേരിക്ക. ഇറാനുമായുള്ള സമാധാന കരാറിന്റെ പ്രധാന ഘടകം ആണവവിഷയാണെന്നു അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കിഫോക്‌സ് ന്യൂസിനു നല്കിയ അഭിമുഖത്തിലാണ് മൂന്നാം മാസത്തിലേക്ക് കടക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക മുന്നോട്ടുവച്ച നിബന്ധനകള്‍ക്ക് ഇറാന്റെ നിര്‍ദ്ദേശം മതിയായതല്ലെന്ന് റൂബിയോ വ്യക്തമാക്കിയത്. ഹോര്‍മൂസിലെ കപ്പല്‍ ഗതാഗത നിയന്ത്രണം പിന്‍വലിക്കണമെങ്കില്‍ അമേരിക്കന്‍ ഉപരോധം അവ സാനിപ്പിക്ക ണമെന്നാണ് ഇറാന്‍ മുന്നോട്ടുവെച്ച പ്രധാന നിര്‍ദേശം. തുടര്‍ന്ന് ആണവ പരിപാടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്താമെന്നാണ് നിര്‍ദ്ദേശം.എന്നാല്‍, ആണവ പ്രശ്‌നമാണ് ഈ സംഘര്‍ഷത്തിന്റെ പ്രധാന കാരണമെന്ന് റൂബിയോ വ്യക്തമാക്കി. ”ഈ പ്രശ്‌നത്തിന്റെ കേന്ദ്രത്തില്‍ ആണവ വിഷയമാണെന്നു റൂബിയോ പറഞ്ഞു. ഹോര്‍മുസ് കടലിടുക്കില്‍ ഇറാനിന് നിയന്ത്രണം തുടരാനോ, അതിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കാനോ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ഹോര്‍മൂസ് അന്താരാഷ്ട്ര ജലപാതയാണ്. ആരെ പ്രവേശിപ്പിക്കണം, എത്ര പണം ഈടാക്കണം എന്നത് ഒരു രാജ്യത്തിന് തീരുമാനിക്കാന്‍ അനുവദിക്കാനാവില്ല,” റൂബിയോ കൂട്ടിച്ചേര്‍ത്തു.





.




Feedback and suggestions