5, May, 2026
Updated on 5, May, 2026 2
ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണിലെ ഒരു വീട്ടില്‍ കൂട്ടക്കൊലപാതകം. ഒരു കുടുംബത്തിലെ നാലുപേരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാലുപേരില്‍ രണ്ടു മുതിര്‍ന്നവരും രണ്ടു കുട്ടികളുമാണ് ഉള്‍പ്പെടുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മുതിര്‍ന്നവര്‍ ആത്മഹത്യ ചെയ്തതായാണ് പോലീസിന്റെ പ്രാഥമീക നിഗമനം. അന്വേഷണത്തിനു ശേഷമേ അന്തിമമായി കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയുള്ളുവെന്നു പോലീസ് അറിയിച്ചു.ഹൂസ്റ്റണിലെ പ്രമുഖ മേഖലയായ റിവര്‍ ഓക്‌സിലാണ് ഒരേ കുടുംബത്തിലെ രണ്ട് മുതിര്‍ന്നവരെയും രണ്ട് കുട്ടികളെയും വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതൊരു കൊലപാതക-ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കിംഗ്സ്റ്റണ്‍ സ്ട്രീറ്റിലെ 2100 ബ്ലോക്കിലുള്ള ഒരു വീട്ടിലായിരുന്നു സംഭവം. കുടുംബാംഗങ്ങളെ ഫോണില്‍ കിട്ടാത്തതിനെത്തുടര്‍ന്ന് ഒരു ബന്ധു പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചവര്‍ എല്ലാവരും ഒരേ കുടുംബത്തില്‍പ്പെട്ടവരാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.