തൃശൂരിൽ ആന ഇടഞ്ഞു; കാറും ബൈക്കും ഓട്ടോറിക്ഷയും അടക്കം കുത്തിമറിച്ചു


23, May, 2026
Updated on 23, May, 2026 80


തൃശ്ശൂർ : തൃശ്ശൂരിൽ ഗാന്ധി നഗർ സ്ട്രീറ്റിൽ ആന ഇടഞ്ഞു. കൊല്ലത്ത് നിന്ന് കൊണ്ടുവന്ന ശിവൻ ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് വിരണ്ടത്. ജനവാസ മേഖലയിലൂടെ വിരണ്ടോടിയ ആന പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കാറും ബൈക്കും ഓട്ടോറിക്ഷയും ആന കുത്തിമറിച്ചിട്ടതായാണ് വിവരം. ആനയെ നിയന്ത്രണത്തിലാക്കാൻ പാപ്പാന്മാരും വനപാലകരും ചേർന്ന് ശ്രമം തുടരുകയാണ്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആളുകളെ സ്ഥലത്തുനിന്ന് മാറ്റിപ്പാർപ്പിക്കാനും നടപടികൾ ആരംഭിച്ചു. തളയ്ക്കാൻ ശ്രമം തുടരുന്നു. ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലത്താണ് ആന നിലവിൽ ഉള്ളത്. നിലവിൽ ആനയുടെ ചങ്ങല ഉടക്കി കിടക്കുന്നതിനാൽ ആനക്ക് ഓടാൻ കഴിയാത്ത സ്ഥിതിയാണ്. നിലവിൽ ആന കുറച്ച് നേരമായി ശാന്തനാണ്.




Feedback and suggestions