ഇന്ത്യയില്‍ നിന്നും ലഭിക്കുന്നത് അചഞ്ചലവും ശക്തവുമായ പിന്തുണ: ഇന്ത്യയെ വാനോളം പുകഴ്ത്തി നെതന്യാഹു


29, May, 2026
Updated on 29, May, 2026 2


ടെല്‍ അവീവ്: ഇന്ത്യയില്‍ നിന്നും ഇസ്രയേലിനു ലഭിക്കുന്നത് അചഞ്ചലവും ശക്തവുമായ പിന്തുണയാണെന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വ്യാഴാഴ്ച വെസ്റ്റ് ബാങ്കില്‍ നടന്ന ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് ഇന്ത്യയെ പുകഴ്ത്തി നെതന്യാഹു രംഗത്തു വന്നത്. ഇന്ത്യന്‍ പൊതുജനങ്ങള്‍ ഇസ്രായേലിനോട് കാണിക്കുന്ന സ്‌നേഹം അചഞ്ചലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും ശക്തവും അചഞ്ചലവുമായ പിന്തുണ ഇന്ത്യ തനിക്കും ഇസ്രായേലിനും നല്‍കുന്നുവെന്ന് നെതന്യാഹു പറഞ്ഞു.


‘ലോകത്തെ പലഭാഗത്തു നിന്നും ഞങ്ങള്‍ക്കെതിരെ നീക്കങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ അങ്ങനെയല്ല. ഇന്ത്യയില്‍ ഇസ്രായേലിനോട് അതിശക്തമായ സ്‌നേഹമുണ്ട്, ശരിക്കും ഭ്രാന്തമായ സ്‌നേഹമാണ്. ലോകത്തിലെ മറ്റെവിടെയേക്കാളും കൂടുതല്‍ അനുയായികള്‍ ഇന്ത്യയില്‍ ഉണ്ടെന്ന് കരുതുന്നതായും നെതന്യാഹു പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപ്രധാനമായ ഇസ്രായേല്‍ സന്ദര്‍ശനം .ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഒരു പ്രധാന വഴിത്തിരിവായി. ജറുസലേമില്‍ നടന്ന കൂടിക്കാഴ്ചയില്‍, സമാധാനം, നവീകരണം, സമൃദ്ധി എന്നിവയ്ക്കായുള്ള പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഇന്ത്യ-ഇസ്രായേല്‍ ബന്ധങ്ങളെ ഉയര്‍ത്തുന്നതായി ഇരു നേതാക്കളും പ്രഖ്യാപിച്ചു.




Feedback and suggestions