ലഹരികേസിൽ പ്രതിയാകുന്നവരുടെ സ്വത്ത് കണ്ടുകെട്ടും: നയപ്രഖ്യാപനത്തിൽ ഗവർണർ


29, May, 2026
Updated on 29, May, 2026 1





തിരുവനന്തപുരം  : വി.ഡി സതീശൻ സർക്കാറിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. ഗവർണർ രാജേന്ദ്ര ആർലേക്കറാണ് നിയമസഭയിൽ സർക്കാറിന്റെ നയപ്രഖ്യാപനം നടത്തുന്നത്. നെഹ്റുവിനെ ഉദ്ധരിച്ചാണ് ഗവർണർ നയപ്രഖ്യാപനപ്രസംഗം തുടങ്ങിയത്. സാമ്പത്തിക മേഖലയിൽ കടുത്ത പ്രതിസന്ധി നിലനിൽക്കുന്നുവെന്ന ഗവർണർ പറഞ്ഞു. ഇന്ദിര ഗ്യാരണ്ടികളുമായി മുന്നോട്ടുപോകും. പെൻഷൻ 3000 രൂപയായി ഉയർത്തും. കേരളത്തെ പോർട്ട് ഹബ്ബാക്കി മാറ്റും. കൃഷിക്ക് പ്രാധാന്യം നൽകും. ചെറുകിട വ്യവസായ സംരംഭങൾക്ക് സഹായം നൽകും.റബ്ബർ അടക്കമുള്ളവയുടെ താങ്ങുവില ഉയർത്തും. വന്യജീവി പ്രശ്ന‌ത്തിന് പരിഹാരം കാണും. സ്ത്രീ ക്ഷേമത്തിന് വിവിധ പദ്ധതികൾ നടപ്പിലാക്കും. കയറ്റുമതി വർധിപ്പിക്കാൻ നടപടി സ്വീകരിക്കും.സഹകരണ മേഖലയെ അഴിമതിമുക്തമാക്കുമെന്നും ഗവർണർ പറഞ്ഞു.




Feedback and suggestions