കുവൈത്തിന് നേരെ വീണ്ടും വ്യോമ ആക്രമണ ശ്രമങ്ങൾ; പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു


3, June, 2026
Updated on 3, June, 2026 32




കുവൈത്ത് സിറ്റി  : കുവൈത്തിന് നേരെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ കുവൈത്ത് വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി അധികൃതർ അറിയിച്ചു. ഇതെ തുടർന്ന് നിലവിൽ രാജ്യ വ്യാപകമായി അപകട മുന്നറിയിപ്പ് സൈറൺ പ്രവർത്തിച്ചു വരികയാണ്. നിലവിൽ കേൾക്കുന്ന ഏതെങ്കിലും സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ആക്രമണങ്ങളെ തടയുന്നതിന്റെ ഭാഗമായുള്ളതാണെന്നും അധികൃതർ അറിയിച്ചു.ചില പ്രദേശങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഭീഷണികളെ നിർവീര്യമാക്കുന്നതിനിടെ ഉണ്ടായ ഇടപെടലുകളുടെ ഭാഗമാണെന്ന് ആർമിയുടെ ജനറൽ സ്റ്റാഫ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.രാജ്യത്തിന്റെ തെക്ക്, വടക്ക് ഭാഗങ്ങളിലെ വിവിധ പ്രദേശങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ദൃക്സാക്ഷികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അമേരിക്ക–ഇറാൻ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷമുള്ള ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് കുവൈത്ത് ലക്ഷ്യമാക്കി വ്യോമാക്രമണം ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും, സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബന്ധപ്പെട്ട അധികാരികൾ നൽകുന്ന എല്ലാ സുരക്ഷാ നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.





















Feedback and suggestions