12, June, 2026
Updated on 12, June, 2026 1
ആഗോള സാമ്പത്തിക ചരിത്രത്തിൽ ഇന്നേവരെ ഒരു വ്യക്തിയും എത്തിപ്പിടിക്കാത്ത അത്രയും വലിയൊരു സാമ്പത്തിക സാമ്രാജ്യം സ്വന്തമാക്കി ടെക്‌നോളജി ഭീമൻ ഇലോൺ മസ്ക് ലോകത്തിലെ ആദ്യത്തെ ‘ട്രില്യണെയർ’ (ലക്ഷം കോടീശ്വരൻ) ആയി മാറി. മസ്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ ഗവേഷണ-ഉപഗ്രഹ കമ്പനിയായ സ്പേസ് എക്സിന്റെ (SpaceX) ചരിത്രപ്രധാനമായ ഐപിഒ (Initial Public Offering) വിപണിയിലെത്തിയതോടെയാണ് മസ്കിന്റെ ആസ്തി ഈ സ്വപ്നതുല്യമായ നേട്ടം കൈവരിച്ചത്. റോക്കറ്റ് നിർമ്മാണം, ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ ആധിപത്യം പുലർത്തുന്ന സ്പേസ് എക്സിന്റെ ഓഹരികൾ വിപണിയിൽ ട്രേഡിങ് ആരംഭിച്ചതോടെ മസ്കിന്റെ മൊത്തം ആസ്തി 1.1 ട്രില്യൺ ഡോളർ (ഏകദേശം 91 ലക്ഷം കോടിയിലധികം ഇന്ത്യൻ രൂപ) കടക്കുമെന്നാണ് റോയിട്ടേഴ്സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.