പ്രധാനമന്ത്രി മോദി ആദ്യമായി ന്യൂസിലൻഡിലേക്ക്; സന്ദർശനം അടുത്തയാഴ്ച, നിർണായക കരാറുകൾക്ക് സാധ്യത


3, July, 2026
Updated on 3, July, 2026 6


പ്രധാനമന്ത്രി മോദിയുടെ സന്ദർശനം ചരിത്രപരമാണ്, 40 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡിലേക്ക് നടത്തുന്ന ആദ്യ സന്ദർശനമാണിത്,” ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക ബന്ധങ്ങളിൽ അടുത്ത കാലത്തുണ്ടായ വളർച്ചയുടെയും പുരോഗതിയുടെയും തെളിവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ സന്ദർശനമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് പുതിയൊരു ആക്കം നൽകാൻ ഈ സന്ദർശനം സഹായിക്കും.


ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ തമ്മിൽ നടത്തുന്ന ഉന്നതതല ചർച്ചകളിൽ അതീവ പ്രാധാന്യമുള്ള നിരവധി വിഷയങ്ങൾ ഉൾപ്പെടുമെന്നാണഅ പ്രതീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം എന്നിവയ്ക്ക് പുറമെ ഇന്തോ-പസഫിക് മേഖലയിലെ സമുദ്ര സുരക്ഷ , വിദ്യാഭ്യാസം, ആധുനിക സാങ്കേതികവിദ്യ, ടൂറിസം, കായികം എന്നീ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും നേതാക്കൾ സംസാരിക്കും. കൂടാതെ നിലവിലെ പ്രധാന ആഗോള വിഷയങ്ങളും പ്രാദേശിക വെല്ലുവിളികളും ചർച്ചകളിൽ പ്രധാന അജണ്ടകളാകും.


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം നോക്കിക്കാണുന്നത്. “ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള വിജയകരമായ പങ്കാളിത്തം ആഘോഷിക്കുന്നതിനുള്ള മികച്ചൊരു അവസരമാണ് ഈ സന്ദർശനം. ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് ഒരുപോലെ പ്രയോജനപ്പെടുന്നതും, കൂടുതൽ അഭിവൃദ്ധിയും സുരക്ഷയും ഉറപ്പുനൽകുന്നതുമായ ഒരു ശക്തമായ നയതന്ത്ര ബന്ധമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യൂസിലൻഡിലേക്ക് പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.” എന്ന് ക്രിസ്റ്റഫർ ലക്സൺ പറഞ്ഞു.




Feedback and suggestions