മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ


7, July, 2026
Updated on 7, July, 2026 28



ഖത്തറിൽ അമിത മധുരമുള്ള പാനീയങ്ങൾക്ക് കടുത്ത എക്സൈസ് നികുതി (ഷുഗർ ടാക്സ്) ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ജനങ്ങളിൽ വർദ്ധിച്ചുവരുന്ന പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഖത്തർ സർക്കാരിന്റെ ഈ നിർണായക നീക്കം. പുതിയ നിയമപ്രകാരം ആർട്ടിഫിഷ്യൽ സ്വീറ്റനറുകളോ പഞ്ചസാരയോ അടങ്ങിയ എല്ലാത്തരം ശീതളപാനീയങ്ങൾക്കും എനർജി ഡ്രിങ്കുകൾക്കും ഇനി മുതൽ വലിയ തുക നികുതിയായി നൽകേണ്ടി വരും. ഇതോടെ പ്രവാസികൾ ഉൾപ്പെടെയുള്ളവർ നിത്യേന ഉപയോഗിക്കുന്ന പ്രമുഖ ബ്രാൻഡുകളുടെ ശീതളപാനീയങ്ങൾക്ക് വിപണിയിൽ വില കുത്തനെ ഉയരുമെന്നുറപ്പായി.





Feedback and suggestions