യുഎസിൻ്റെ പോർ വിമാനങ്ങൾ തകർത്തതായി ഇറാൻ


17, July, 2026
Updated on 17, July, 2026 67


തെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധം വ്യാപിക്കുന്നു. ജോർഡനിൽ നിലയുറപ്പിച്ച നിരവധി യു.എസ് പോർവിമാനങ്ങളും റീഫ്യൂവലിങ് (ഇന്ധനം നിറക്കുന്ന) വിമാനങ്ങളും തകർത്തതായി ഇറാൻ റവലൂഷനറി ഗാർഡ് (ഐ.ആർ.ജി.സി) അവകാശപ്പെട്ടു.മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ പ്രത്യാക്രമണത്തിൽ നിരവധി യു.എസ് വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ഇറാൻ പ്രസ്താവനയിൽ അറിയിച്ചു. യു.എസിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് ഇറാന്‍റെ അവകാശവാദം. ഇറാനിലെ യു.എസ് ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഇറാന്‍റെ പ്രത്യാക്രമണം. എന്നാൽ, ജോർഡനോ, യു.എസ് സൈനികരോ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല. ഇറാൻഷാറിൽ ഇറാൻ സൈനികരെ വധിച്ചതിനുള്ള പ്രതികാരമായി സിറിയയിലെ അൽ-തൻഫിലുള്ള യു.എസ് സ്പെഷൽ ഓപറേഷൻസ് കമാൻഡ് സെന്റർ ആക്രമിച്ചതായും ഐ.ആർ.ജി.സി വ്യക്തമാക്കി.






Feedback and suggestions