പശ്ചിമേഷ്യയിൽ വീണ്ടും പുകഞ്ഞ് യുദ്ധഭീതി: പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശിച്ച് അമേരിക്ക; സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ


2, August, 2026
Updated on 2, August, 2026 47



പശ്ചിമേഷ്യയിൽ ഇറാന്റെ ഭാഗത്തുനിന്ന് എപ്പോൾ വേണമെങ്കിലും പ്രത്യാക്രമണമുണ്ടാകാമെന്നമുന്നറിയിപ്പുകൾക്ക് പിന്നാലെ മേഖലയിലെ തങ്ങളുടെ പൗരന്മാർക്ക് കടുത്ത നിർദ്ദേശവുമായിഅമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. യുഎഇ, ബഹ്റൈൻ, ഇറാഖ്, ഇസ്രായേൽ, ജോർദാൻ, കുവൈറ്റ്, ലെബനൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ യുഎസ് എംബസികൾ വഴിതങ്ങളുടെ പൗരന്മാർക്കായി പ്രത്യേക യാത്രാ മുന്നറിയിപ്പ് (ട്രാവൽ അഡ്വൈസറി) പുറപ്പെടുവിച്ചു.

നിലവിലെ സാഹചര്യങ്ങൾ അതിവേഗം വഷളാകാൻ സാധ്യതയുള്ളതിനാൽ പശ്ചിമേഷ്യൻരാജ്യങ്ങളിൽ കഴിയുന്ന അമേരിക്കൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടാനോ, അല്ലെങ്കിൽപെട്ടെന്ന് മടങ്ങാൻ തക്കവിധം സജ്ജരായിരിക്കാനോ ആണ് വിദേശകാര്യ മന്ത്രാലയംനിർദ്ദേശിച്ചിരിക്കുന്നത്. വ്യോമപാതകൾ അടയ്ക്കാനും വിമാന സർവീസുകൾ പെട്ടെന്ന്റദ്ദാക്കപ്പെടാനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് എംബസി സന്ദേശങ്ങളിൽവ്യക്തമാക്കുന്നു.




Feedback and suggestions