3, August, 2026
Updated on 3, August, 2026 19
സ്‌പൊക്കെയ്ന്‍ (വാഷിംഗ്ടണ്‍): വാഷിംഗ്ടണ്‍ സംസ്ഥാനത്തെ സ്‌പൊക്കെയ്ന്‍ കൗണ്ടിയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ വ്യാപക നാശം. ആയിരക്കണക്കിന് ഏക്കര്‍ പ്രദേശം കത്തിനശിക്കുകയും വീടുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തതായി പ്രാദേശികഭരണകൂടം അറിയിച്ചു. നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്താംസിപ്പിച്ചു.സ്‌പൊക്കെയിനിലെ മൂന്നു മേഖലകളില്‍ ഉണ്ടായ കാട്ടുതീ കാറ്റ് അതിശക്തമായി വീശിയടിച്ചതിനെ തുടര്‍ന്നു പടരുകയായിരുന്നു. ‘സ്‌പൊക്കെയ്ന്‍ കോംപ്ലക്‌സ് ഫയര്‍’ എന്നു പേരിട്ടിരിക്കുന്ന ഈ കാട്ടുതീയില്‍ ഇതുവരെ 5,400 ഏക്കറിലധികം പ്രദേശം കത്തിച്ചാമ്പലായി. ശനിയാഴ്ച ഉച്ചയോടെയാണ് മൂന്ന് തീപിടിത്തങ്ങളും ആരംഭിച്ചത്. ഏകദേശം 600 വീടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ നശിക്കുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. 4,000 ഓളം കെട്ടിടങ്ങള്‍ ഇപ്പോഴും ഭീഷണിയിലാണെന്നാണ് സംസ്ഥാന അധികൃതരുടെ വിലയിരുത്തല്‍.വാഷിങ്ടണ്‍ ഗവര്‍ണര്‍ ബോബ് ഫെര്‍ഗൂസണ്‍നടത്തിയ വാര്‍ത്താസമ്മേളനത്തില്‍,സ്‌പൊക്കെയ്ന്‍ മേഖലയിലെ സാഹചര്യം അതീവ ഗുരുതരമാണെന്നു വ്യക്തമാക്കി. നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ സ്‌പൊക്കെയ്ന്‍ സന്ദര്‍ശിക്കുമെന്ന് അറിയിച്ചു.വാഷിങ്ടണ്‍ നാഷണല്‍ ഗാര്‍ഡ് മേജര്‍ ജനറല്‍ ജെന്റ് വെല്‍ഷ്, സ്‌പൊക്കെയ്ന്‍ മേഖലയില്‍ നിന്നുള്ള കാഴ്ചകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നു പറഞ്ഞു.കാട്ടുതീ അപകടസാധ്യത കണക്കിലെടുത്ത് നാഷണല്‍ വെതര്‍ സര്‍വീസ് കിഴക്കന്‍ വാഷിങ്ടണ്‍, ഒറിഗണ്‍ മേഖലകളില്‍ അപൂര്‍വമായ റെഡ് ഫ്‌ലാഗ് വാണിങ്’ പ്രഖ്യാപിച്ചിരുന്നു. ശക്തമായ കാറ്റും അതീവ വരണ്ട കാലാവസ്ഥയും കാരണം തീ അതിവേഗം വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു
.