ഇറാനിൽ പ്രതിഷേധക്കാരെ പരസ്യമായി തൂക്കിലേറ്റി; അടിച്ചമർത്തൽ ശക്തമാക്കുന്നതായി മനുഷ്യാവകാശ സംഘടനകൾ


10, August, 2026
Updated on 10, August, 2026 0


ലണ്ടൻ: അമേരിക്കയുമായി മാസങ്ങൾ നീണ്ട യുദ്ധത്തിനും ജനുവരിയിലെ വ്യാപക പ്രതിഷേ ധങ്ങൾക്കും പിന്നാലെ ഇറാനിൽ ഭരണകൂടവി രുദ്ധ പ്രതിഷേധങ്ങൾക്കെതിരായ നടപടി ശക്തമാക്കിയതായി മനുഷ്യാവകാശ സംഘടന കൾ. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച രാജ്യത്ത് പരസ്യ വധശിക്ഷകൾ വീണ്ടും നടപ്പാക്കി യതായി മനുഷ്യാവകാശ സംഘടനകളും വധിക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളും അറിയിച്ചു.ഇറാനിലെ മധ്യനഗരമായ ഇസ്ഫഹാനിൽ മൂന്ന് യുവ പ്രതിഷേധക്കാരെയാണ് പരസ്യമായി തൂക്കിലേറ്റിയത്. അമീർഹൊസൈൻ സഫാരി (27), അബോൽഫസൽ സെപാഹി (23), അലിറെസ സെപാഹി (25) എന്നിവരെ വാനിൽ അലിഖാനി സ്ട്രീറ്റിലെത്തിച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്ന് മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കി. ജനുവരിയിൽ ഭരണകൂടത്തിനെതിരെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.


മാർച്ച് 19 മുതൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി ഇറാൻ കുറഞ്ഞത് 56 പേരെ വധിച്ചതായി യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് പറഞ്ഞു. ഇതിൽ 27 പേർ ജനുവരിയിലെ രാജ്യവ്യാപക പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകളി ലായിരുന്നു. സമാനമായ കുറ്റങ്ങൾ ചുമത്തപ്പെട്ട നൂറിലധികം പേർക്ക് വധശിക്ഷ നേരിടേ ണ്ടിവരാ നുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.അലിഖാനി കേസിൽ 12 യുവാക്കൾക്ക് വധശിക്ഷ വിധിച്ചതായും ഇതിൽ നാലുപേരെ ഇതിനകം തൂക്കിലേറ്റിയതായും ഇറാനിയൻ നീതിന്യാ യവൃത്തങ്ങളും മനുഷ്യാവകാശ സംഘടനകളും അറിയിച്ചു. ശേഷിക്കുന്ന എട്ട് പേർ വധശിക്ഷ കാത്തിരിക്കുകയാണ്. ജൂലൈ 28ന് പുലർച്ചെ വധശിക്ഷ നടപ്പാക്കുമെന്ന വിവരം പുറത്തുവന്ന തോടെ അലിഖാനി സ്ക്വയറിൽ ക്രെയിൻ ഉപയോഗിച്ച് തൂക്കുകയറുകൾ സ്ഥാപിക്കുകയും സുരക്ഷാ സേനയെ വിന്യസിക്കുകയും ചെയ്തു. ഇതോടെ പ്രദേശത്ത് പ്രതിഷേധം ശക്തമായി.വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ കൊണ്ടുവന്ന വാനിന് അകമ്പടിയായി മെഷീൻ ഗൺ ഘടിപ്പിച്ച ട്രക്കും ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പ്രതിഷേധക്കാരെ ഭയപ്പെടുത്തു ന്നതിനായാണ് സുരക്ഷാ സേന ഇത്തരത്തിൽ സജ്ജീകരിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധക്കാരുടെ മുദ്രാവാക്യങ്ങളും സുരക്ഷാ സേനയുമായുള്ള സംഘർഷങ്ങളും ആളുകൾ ഓടിപ്പോകുന്നതും കാണപ്പെട്ടു. പുലർച്ചെ പ്രാർത്ഥനയ്ക്കുള്ള ബാങ്ക് വിളിക്ക് തൊട്ടുമു മ്പാണ് പ്രതികളെ സ്ഥലത്തെത്തിച്ചത്. സംഭവത്തിന് പിന്നാലെ നിരവധി ഇറാനിയൻ പൗരന്മാർ പ്രതികരിക്കുകയും, പുലർച്ചെയുള്ള ബാങ്ക് വിളി ഇപ്പോൾ തങ്ങൾക്ക് ‘മരണത്തിന്റെ ഗാനം’ പോലെയായി മാറിയെന്നും സമൂഹമാധ്യമങ്ങളിൽ കുറിക്കുകയും ചെയ്തു.




Feedback and suggestions